സിപിഐഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി ടിവി രാജേഷിനെ തെരഞ്ഞെടുത്തു. ഇന്ന് ചേർന്ന ജില്ല കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതലയാണ് ടിവി രാജേഷിന് ലഭിച്ചിരിക്കുന്നത്.
കണ്ണൂർ ജില്ലാ സെക്രട്ടറിയായ എം വി ജയരാജൻ ലോക്സഭ സ്ഥാനാർത്ഥിയായതിനെ തുടർന്നാണ് ടിവി രാജേഷിന് കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകിയത്. ടിവി രാജേഷിനെ ആക്ടിംഗ് സെക്രട്ടറിയായി തെരഞ്ഞെടുത്തിരിക്കുന്നത്.
2007 മുതൽ ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന ടിവി രാജേഷ് എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്. 2011 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ കണ്ണൂർ ജില്ലയിലെ കല്യാശേരിയിൽ നിന്നുള്ള എംഎൽഎ കൂടിയായിരുന്നു ടി വി രാജേഷ്.
2002 മുതൽ 25 വരെയുള്ള കാലഘട്ടത്തിൽ എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം 2007 ജൂലൈ മുതലാണ് ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചത്. കല്യാശ്ശേരിയിൽ നിന്ന് 2011ൽ കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 29,946 വോട്ടുകൾക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയായ പി ഇന്ദിരയെ പരാജയപ്പെടുത്തി കൊണ്ട് നിയമസഭയിലേക്ക് ടി വി രാജേഷ് 2021 വരെയും കല്ല്യാശേരിയിൽ നിന്നുള്ള എംഎൽഎയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക