കാശി വിശ്വനാഥ ക്ഷേത്ര പരിസരത്തെ മാംസ, മദ്യ വില്പനശാലകൾ പൂട്ടി സീൽ വച്ച് അധികൃതർ. കാശി വിശ്വനാഥ ക്ഷേത്ര പരിസരത്ത് പ്രവർത്തിച്ചിരുന്ന 26 അനധികൃത കടകളാണ് അധികൃതർ പൂട്ടി സീൽ വെച്ചത്. ക്ഷേത്രത്തിന് രണ്ട് കിലോമീറ്റർ ചുറ്റളവിലാണ് ഈ വില്പന ശാലകൾ സ്ഥിതി ചെയ്തിരുന്നത്. ദേശീയ മാധ്യമങ്ങളാണ് കടകൾ അടച്ചുപൂട്ടിയ വിവരം റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് അനധികൃതമായി മാംസ, മദ്യ വില്പന നടത്തിയതിന് ക്ഷേത്ര പരിസരത്തെ കടകൾ അടച്ചുപൂട്ടി അധികൃതർ സീൽ വച്ചത്. കടകൾ വീണ്ടും തുറക്കരുത് എന്ന് കടയുടമകൾക്ക് നഗരസഭ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.
കടകൾ തുറക്കരുത് എന്ന നിർദ്ദേശം ആരെങ്കിലും ലംഘിക്കുകയാണെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും നഗരസഭ അധികൃതർ അറിയിപ്പ് നൽകിയിട്ടുണ്ട്. ദർശനത്തിനായി ദിവസവും ആയിരക്കണക്കിന് ഭക്തർ എത്തുന്ന ക്ഷേത്രം കൂടിയാണ് കാശി വിശ്വനാഥ ക്ഷേത്രം. ഭക്തരെ കൂടാതെ വിദേശ വിനോദസഞ്ചാരികളും സന്ദർശനത്തിനായി ഇവിടെ എത്താറുണ്ട്. ഈ സാഹചര്യത്തിലാണ് അനധികൃത കച്ചവട സ്ഥാപനങ്ങൾ പൂട്ടുന്നതിന് ജില്ലാ ഭരണകൂടം തീരുമാനമെടുത്തത്
പ്രതികരിക്കാൻ ഇവിടെ എഴുതുക