മലയാളികൾ മാത്രമല്ല ലോകമെമ്പാടുമുള്ള പ്രേക്ഷകർ മഞ്ഞുമ്മൽ ബോയ്സിനെ ഏറ്റെടുത്തിരിക്കുകയാണ്. റിലീസ് ചെയ്ത് 10 ദിവസങ്ങൾ കഴിയുമ്പോൾ ആഗോളതലത്തിൽ 75 കോടിയിലധികം രൂപയാണ് ചിത്രം സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ട്.
ഇത് കൂടാതെ തമിഴ്നാട്ടിൽ 10 കോടി കളക്ഷനുമായി ബോക്സ് ഓഫീസിൽ റെക്കോർഡ് വേട്ടയാണ് മഞ്ഞുമ്മലെ പിള്ളേർ സ്വന്തമാക്കിയിരിക്കുന്നത്. 390ലധികം ഷോകളാണ് ഇന്ന് മഞ്ഞുമ്മല്‍ ബോയ്സിനായി തമിഴ്നാട്ടിൽ ചാര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ തന്നെ മള്‍ട്ടിപ്ലക്സുകളില്‍ ഷോകള്‍ അതിവേഗം ടിക്കറ്റ് തീരുകയാണ്.
അതേസമയം, മഞ്ഞുമ്മൽ ബോയ്സ് തെലുങ്കിലേക്കാണ് മൊഴിമാറ്റുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ ചിത്രം ഉടൻ റിലീസിനെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഇക്കാര്യം സംവിധായകൻ ചിദംബരം തന്നെയാണ് അറിയിച്ചത്.
ഒരു തമിഴ് യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യുന്ന കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച് 15 ന് തെലുങ്ക് പതിപ്പ് തിയേറ്ററുകളിലെത്തും.
ചിത്രം ബോക്സോഫീസിൽ വൻ ഹിറ്റായി മുന്നേറുകയാണ്. ആഗോള ബോക്സോഫീസിൽ ഹിറ്റടിക്കുമ്പോൾ തമിഴിൽ ഇതുവരെ മറ്റൊരു മലയാള സിനിമയ്ക്കും ലഭിക്കാത്ത സ്വീകാര്യത മഞ്ഞുമ്മൽ ബോയ്സിനുണ്ട്. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ഷോകളും ടിക്കറ്റ് വില്പനയും നേടിയ മലയാള സിനിമയും മഞ്ഞുമ്മൽ ബോയ്സാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക