സംസ്ഥാനത്ത് ദിനംപ്രതി സൈബർ തട്ടിപ്പുകൾക്ക് ഇരയായുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്ന സൈബർ തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവുമായി കേരള പോലീസ്. തട്ടിപ്പിൽ അകപ്പെട്ട ആദ്യ ഒരു മണിക്കൂറിനകം 1930 എന്ന നമ്പറിൽ പോലീസിനെ ബന്ധപ്പെട്ടാൽ നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടാൻ സാധ്യത ഏറെയാണ് എന്ന് കേരള പോലീസ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നു.
സൈബർ തട്ടിപ്പിനെതിരെ പോലീസ് പങ്കുവെച്ച രണ്ട് മിനിറ്റും 16 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോയിൽ മെഗാസ്റ്റാർ മമ്മൂട്ടിയും മുന്നറിയിപ്പ് സന്ദേശവുമായി എത്തുന്നുണ്ട്. നിതാന്തമായ ജാഗ്രത കൊണ്ടു മാത്രമേ ഓൺലൈൻ സൈബർ തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാൻ സാധിക്കുകയുള്ളുവെമെന്ന് കേരള പോലീസ് പറയുന്നു.
സൈബർ തട്ടിപ്പിനെതിരെ കേരള പോലീസ് നിർമ്മിച്ച ലഘു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അൻഷാദ് കരുവഞ്ചാലും ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത് രാജേഷ് രത്നാസുമാണ്. രണ്ടു മിനിട്ടും 16 സെക്കൻഡും ആണ് കേരള പോലീസ് പങ്കുവച്ച ലഘു ചിത്രത്തിന്റെ ദൈർഘ്യം. സൈബർ കുറ്റകൃത്യത്തിനെതിരെയുള്ള ബോധവൽക്കരണത്തിനായി കേരള പോലീസ് നിർമ്മിച്ച ലഘു ചിത്രം കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പങ്കുവെക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക