മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമിച്ച ഇൻവെസ്റ്റഗേഷൻ ത്രില്ലർ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. നവാഗതനായ റോബി വർഗീസ് ആയിരുന്നു സംവിധാനം ചെയ്തത്. ഇപ്പോഴിതാ കണ്ണൂർ സ്ക്വാഡ് റിലീസ് ചെയ്ത് മാസങ്ങൾ കഴിയുമ്പോൾ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.
മമ്മൂട്ടി വളരെ സപ്പോര്‍ട്ടീവ് ആയി മറ്റ് നടന്മാരുടെ കൂടെ അഭിനയിക്കുന്നതും ഫൈറ്റ് സീനുകള്‍ ഡ്യൂപ്പിലാതെ ചെയ്യുന്നതുമൊക്കെ വീഡിയോയില്‍ കാണാം.
ചിത്രത്തിലെ നിര്‍ണായക രംഗങ്ങളുടെ ഷൂട്ടിങ്ങും ആര്‍ട്ട് വര്‍ക്കും ചില രസകരമായ സംഭവങ്ങളും കോര്‍ത്തിണക്കിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ക്ലൈമാക്സ് ഷൂട്ടിൽ മമ്മൂട്ടിയുടെ അഭിനയം കണ്ട് പേടിച്ച ക്യാമാറാമാന്റെ സീൻ ആണ് വീഡിയോയിൽ ഹൈലൈറ്റ്. ശേഷം ഇദ്ദേഹത്തെ സമാധാനിപ്പിക്കുന്ന മമ്മൂട്ടിയെയും വീഡിയോയിൽ കാണാം.
2023 സെപ്റ്റംബര്‍ 28നാണ് മമ്മൂട്ടി ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം 100 കോടി ബിസിനസ് നേടിയെന്നാണ് കണക്കുകള്‍. മമ്മൂട്ടിയ്ക്ക് ഒപ്പം റോണി, അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ തുടങ്ങിയ വലിയ താരനിരയും ഇതര സംസ്ഥാന അഭിനേതാക്കളും അണിനിരന്നിരുന്നു.
അതേസമയം, ഭ്രമയുഗം ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ആഗോള തലത്തില്‍ 55 കോടി ചിത്രം ഇതിനകം പിന്നിട്ടു കഴിഞ്ഞു. അതേസമയം, വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടർബോ’ എന്ന ചിത്രമാണ് ഇനി മമ്മൂട്ടിയുടെ തിയേറ്ററിൽ എത്താനുള്ളത്.
രാജ് ബി ഷെട്ടിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആക്ഷന്‍ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ചിത്രമായിരിക്കും ടർബോ എന്നാണ് റിപ്പോർട്ട്. ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ‘പർസ്യുട്ട് ക്യാമറ’ ടർബോയിൽ ഉപയോഗിക്കുന്നുണ്ട് എന്നതും പ്രത്യേകതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക