സംസ്ഥാനത്ത് സ്വർണ്ണവില സർവ്വകാല റെക്കോർഡിലേക്ക്. ഒരു ഗ്രാം സ്വർണ്ണത്തിന് ഇന്ന് 70 രൂപ കൂടി വർധിച്ചതോടെ ഒരു ഗ്രാം സ്വർണ്ണം ലഭിക്കണമെങ്കിൽ 5,945 രൂപ നൽകണം. ഒരു പവൻ സ്വർണം ലഭിക്കണമെങ്കിൽ 47,560 രൂപ നൽകേണ്ടിവരും. 4,935 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില.
അമേരിക്ക ഏറ്റവും വലിയ പണപ്പെരുപ്പം നേരിടുന്നതിനാലാണ് സ്വർണവില വർധിക്കുന്നതിന് പ്രധാന കാരണം. 2,118 ഡോളർ വരെ എത്തിയ അന്താരാഷ്ട്ര സ്വർണവില നിലവിൽ 2012 ഡോളറിൽ എത്തി നിൽക്കുകയാണ്. സ്വർണ വില വർദ്ധിച്ച് 2300 ഡോളർ വരെ എത്താൻ സാധ്യതയുണ്ടെന്ന് പ്രവചനങ്ങൾ ഉണ്ടെങ്കിലും 2200 ഡോളറിന് അടുത്തെങ്കിലും എത്താനുള്ള സാധ്യതകളാണ് ഇപ്പോൾ തെളിയുന്നത്.
ആഭരണ പ്രേമികളെയും വിവാഹം ഉൾപ്പെടെയുള്ള ആഘോഷ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരെയും കടുത്ത ആശങ്കയിലേക്ക് തള്ളിവിടുന്നതാണ് സ്വർണ്ണവിലയിലെ നിലവിലെ വർദ്ധനവ്. സ്വർണ്ണവിലയിൽ മാത്രമല്ല സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് വർദ്ധനവ് രേഖപ്പെടുത്തി. ഒരു രൂപയുടെ വർദ്ധനവ് ഉണ്ടായ വെള്ളി വില ഇന്ന് 78 രൂപ എന്ന നിലയിലാണ് ഉള്ളത്.
ലോകത്തെ തന്നെ ഏറ്റവും വലിയ സമ്പത്ത് ശക്തിയായ അമേരിക്കയിൽ പണപ്പെരുപ്പം താഴ്ന്നതോടെ അമേരിക്കൻ കേന്ദ്ര ബാങ്ക് ആയ ഫെഡറൽ റിസർവിന് പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ അടിസ്ഥാന പലിശ നിരക്കുകൾ താഴ്ത്തേണ്ടതായി വരും. പണപ്പെരുപ്പം കുറഞ്ഞതോടെ അമേരിക്കൻ ഡോളറിന്റെ മൂല്യവും അമേരിക്കൻ സർക്കാരിന്റെ ട്രഷറി ബോണ്ട് യീൽഡും താഴുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക