ഈ വർഷത്തെ തകഴി സാഹിത്യ പുരസ്കാരം പ്രശസ്ത സാഹിത്യകാരൻ പ്രൊഫസർ എം കെ സാനുവിന്. സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തകഴി സ്മാരക സമിതി ഏർപ്പെടുത്തിയ തകഴി സാഹിത്യ പുരസ്കാരത്തിനാണ് പ്രശസ്ത സാഹിത്യകാരൻ പ്രൊഫസർ എം കെ സാനു അർഹത നേടിയത്.
സ്മാരക സമിതി ചെയർമാൻ ജി സുധാകരനാണ് എം കെ സാനു പുരസ്കാരത്തിന് അർഹത നേടിയ വിവരം അറിയിച്ചത്. 50,000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തികൾക്കായാണ് തകഴി സാഹിത്യ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
തകഴിയിൽ വെച്ച് മെയ് 11 ന് നടക്കുന്ന ചടങ്ങിൽ ആണ് 50,000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം എം കെ സാനുവിന് സമ്മാനിക്കുക. എം ടി വാസുദേവൻ നായർ, ടി പത്മനാഭൻ, സി രാധാകൃഷ്ണൻ, ശ്രീകുമാരൻ തമ്പി, പെരുമ്പടവം ശ്രീധരൻ, ഡോ എം ലീലാവതി, എം മുകുന്ദൻ എന്നിവരാണ് മുൻ വർഷങ്ങളിൽ പുരസ്കാരത്തിന് അർഹത നേടിയവർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക