വീണ്ടുമൊരു വനിതാ ദിനം വന്നിരിക്കുകയാണ്. മാർച്ച് എട്ടിനാണ് വനിതാ ദിനം ആഘോഷിക്കുന്നത്. വനിതാദിനത്തില്‍ സ്ത്രീകൾക്കായി പ്രത്യേക യാത്രയൊരുക്കിയിരിക്കുകയാണ് കെ.എസ്.ആര്.ടി.സി. ബജറ്റ് ടൂറിസം സെല്‍. മാര്‍ച്ച് എട്ടിന് എല്ലാ യൂണിറ്റില്‍നിന്നും കൊച്ചി വണ്ടര്‍ലാ അമ്യൂസ്മെന്റ് പാര്‍ക്കിലേക്ക് ട്രിപ്പുകളുണ്ടാവും.
കൂടാതെ വനിതകള്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് പ്രത്യേക ട്രിപ്പുകളും നടത്തും. കുടുംബശ്രീ, സ്വാശ്രയസംഘങ്ങള്‍, മറ്റ് സംഘങ്ങള്‍ എന്നിവയ്ക്ക് മാര്‍ച്ച് എട്ടുമുതല്‍ 15 വരെ യാത്രയില്‍ പങ്കുചേരാം.
നെല്ലിയാമ്പതി, ജാനകിക്കാട്, വയനാട്, മലമ്പുഴ, വണ്ടര്‍ലാ, ഗവി, സൈലന്റ് വാലി, വാഗമണ്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രാബുക്കിങ്ങിനും അന്വേഷണങ്ങള്‍ക്കും 9846100728, 9544477954 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
അതേസമയം, വനിതകൾക്കായി കെ ടി ഡി സിയുടെ വിവിധ റിസോർട്ടുകളിൽ നിരവധി ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് 3 മുതൽ 10 വരെ വനിതകൾക്കായി മാത്രമാണ് ഓഫറുകൾ നൽകുന്നത്. താമസവും ഭക്ഷണവുമെല്ലാം അതിഗംഭീരമാക്കി തീർക്കാനുള്ള മികച്ച ഓഫറുകളാണ് കെ ടി ഡി സി അവതരിപ്പിച്ചിരിക്കുന്നത്.
കെ ടി ഡി സിയുടെ കോവളത്തെ സമുദ്ര റിസോർട്ട്, കുമരകം വാട്ടർസ്കേപ്പ്സ്, ആരണ്യ നിവാസ് തേക്കടി, തിരുവനനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടൽ എന്നീ തിരഞ്ഞെടുക്കപ്പെട്ട റിസോർട്ടുകളിലാണ് വനിതകൾക്ക് മാത്രമായി പ്രത്യേക ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്.
‘സെലിബ്രേറ്റ് ഹേർ’ എന്ന് പേരിൽ പ്രത്യേക കാമ്പെയ്നാണ് നടത്തുന്നത്. ഇത് പ്രകാരം ബുക്ക് ചെയ്യുന്നവർക്ക് മുറി വാടകയ്ക്ക് 50 ശതമാനവും ഭക്ഷണത്തിന് 20 ശതമാനവും ഇളവ് ലഭിക്കും. ആഡംബര റിസോർട്ടുകളിൽ മാത്രമേ ഇത്തരം ഓഫറുകൾ ലഭിക്കൂ എന്ന് തെറ്റിധരിക്കേണ്ട കേട്ടോ, ഇവയ്ക്ക് പുറമെ കെ ടി ഡി സിയുടെ ബജറ്റ് റിസോർട്ടുകളിലും ഈ കിടിലൻ ഓഫറുകൾ യാത്രികരായ സ്ത്രീകൾക്ക് പ്രയോജനപ്പെടുത്താൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക