ചർമ്മത്തിനും ദഹനത്തിനും ഗുണകരമായ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ് കുമ്പളങ്ങ. ദിവസവും കുമ്പളങ്ങ ജ്യൂസ് കുടിക്കുന്നത്, വിറ്റാമിനുകളുടെയും ആൻ്റിഓക്സിഡൻ്റുകളുടെയും ഗുണങ്ങളാൽ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നാണ്. കുമ്പളങ്ങ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറംതള്ളുന്നതിനും നല്ലതാണു.
ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാനും, അകാല വാർദ്ധക്യം മന്ദഗതിയിലാക്കാനും, ആരോഗ്യകരമായ ചർമ്മത്തെ പ്രോത്സാഹിപ്പിക്കാനും ഇവയിലെ പോഷകങ്ങൾ സഹായിക്കും.
സി, ബി1, ബി3, ബി6 വൈറ്റമിനുകളും കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, പ്രോട്ടീൻ തുടങ്ങിയ ധാതുക്കളും കുമ്പളങ്ങയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ ഈ പോഷകങ്ങൾ നിർണായക പങ്ക് വഹിക്കുന്നു.
വിറ്റാമിൻ സി, ആൻ്റിഓക്സിഡൻ്റ് ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കാനും അകാല വാർദ്ധക്യം തടയാനും സഹായിക്കുന്നു. കുമ്പളങ്ങ ജ്യൂസിൽ, ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്ന ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
കുമ്പളങ്ങയിൽ ധാരാളമായി അടങ്ങിയിട്ടുള്ള ജലാംശം, ചർമ്മത്തിലെ ഈർപ്പം നിലനിർത്തുന്നതിന് ഗുണകരമാണ്. ചർമ്മത്തിന്റെ ഇലാസ്തികതയ്ക്ക് ശരിയായ ജലാംശം വളരെ പ്രധാനമാണ്. കുമ്പളങ്ങയിലെ വിറ്റാമിൻ എ, സി എന്നിവയുടെ സാന്നിധ്യം ചർമ്മത്തിന്റെ പുനരുജ്ജീവനത്തെയും കൊളാജൻ സമന്വയത്തെയും കൂടുതൽ പിന്തുണയ്ക്കുന്നു. ഇത് യുവത്വം നിലനിർത്താൻ സഹായിക്കുന്നു.
കുമ്പളങ്ങ ജ്യൂസ്, ദഹനവ്യവസ്ഥയെ ശാന്തമാക്കുകയും, അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ ദഹനപ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമെന്ന് ഡോ ഏക്താ സിംഗ്വാൾ പറഞ്ഞു. കുമ്പളങ്ങയിലെ ഉയർന്ന അളവിലുള്ള ജലാംശവും, ഫൈബറും ദഹന ആരോഗ്യം നിലനിർത്താൻ അത്യാവശ്യമാണ്. മലവിസർജ്ജനം നിയന്ത്രിക്കാനും മലബന്ധം തടയാനും മൊത്തത്തിലുള്ള ദഹനപ്രക്രിയയെ പ്രോത്സാഹിപ്പിക്കാനും ഫൈബർ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക