ഔഷധഗുണങ്ങളുടെ കലവറയാണ് ആപ്പിൾ. ഇതില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍, ഫൈബര്‍, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ സി, എ, കെ എന്നിവ എല്ലാം ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. എന്നാല്‍ ചുവന്ന ആപ്പിളിനെപ്പോലെ ഗുണങ്ങളുള്ളതാണ് ഗ്രീൻ ആപ്പിളും.
വിറ്റാമിൻ എ, സി, കെ എന്നിവ ഇതിലും ധാരാളമുണ്ട്. കൂടാതെ പൊട്ടാസ്യം, അയൺ, കാത്സ്യം, ആന്റി ഓക്സിഡന്റുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവയുടെ കലവറയാണിത്. ആരോഗ്യത്തിനും സൗന്ദര്യസംരക്ഷണത്തിനും ഗ്രീൻ ആപ്പിളിന് ഗുണങ്ങളേറെയുണ്ട്.
ധാതുക്കളും വിറ്റാമിനുകളും നാരുകളും നിറഞ്ഞ ഇവയ്ക്കു നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ചർമ്മത്തിനും മുടിക്കും നിരവധി ഗുണങ്ങൾ പ്രദാനം ചെയ്യാൻ കഴിവുണ്ട്. പച്ച ആപ്പിളിൽ നിരവധി അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
പച്ച ആപ്പിളിലെ ഉയർന്ന അളവിൽ നാരുകൾ ഉള്ളതിനാൽ ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും മെറ്റബോളിക് നിരക്ക് വർധിപ്പിക്കുകയും ചെയ്യുന്നു . കൂടാതെ, പച്ച ആപ്പിളിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്, ഇത് ഓക്സിജനെ നന്നായി ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്നു. ഗ്രീൻ ആപ്പിളിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിൽ ഒന്നാണിത്. ഉയർന്ന പോഷകഗുണമുള്ളതിനാൽ തൊലി കളയാതെ കഴിക്കുന്നതാണ് ഉത്തമം.
- ഗ്രീൻ ആപ്പിളിൽ അടങ്ങിയിരിക്കുന്ന പ്രധാന ഗുണങ്ങൾ
- പച്ച ആപ്പിളിലെ ഉയർന്ന ഫൈബർ സാന്നിധ്യം ദഹനത്തിനു സഹായകമാണ്.
- ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ നീക്കാൻ സഹായിക്കുന്നു.
- കുറഞ്ഞ കൊഴുപ്പ് ശരീരത്തിലെ മികച്ച രക്തചംക്രമണത്തിന് സഹായിക്കുന്നു.
- രക്തചംക്രമണം വർധിക്കുന്നത് ഹൃദ്രോഗ, പക്ഷാഘാത സാധ്യതകൾ ഇല്ലാതാക്കുന്നു.
- വിറ്റാമിൻ കെ കൂടുതലുള്ളതിനാൽ രക്തം കട്ടപ്പിടിക്കുന്നതിനും പച്ച ആപ്പിൾ കഴിക്കുന്നത് സഹായകമാണ്.
- ഗ്രീൻ ആപ്പിളിൽ പഞ്ചസാര കുറവാണ്.
- പ്രമേഹ രോഗികള്‍ക്ക് പച്ച ആപ്പിള്‍ ധൈര്യമായി കഴിക്കാം.
- എല്ലുകളുടെ ആരോഗ്യത്തിന് ഗ്രീന്‍ ആപ്പിള്‍ ഏറെ നല്ലതാണ്.
- പച്ച ആപ്പിൾ കാത്സ്യത്തിന്റെ സാന്നിധ്യത്താൽ സമ്പന്നമാണ്.
- ആപ്പിൾ കഴിക്കുന്നത് എല്ലുകളുടെയും പല്ലിന്റെയും ബലം വർധിപ്പിക്കും.
- വിറ്റാമിന്‍ സി, എ, ആന്റി ഓക്സിഡന്റുകൾ ഇവ ധാരാളം ഉള്ളതിനാൽ
ഗ്രീന്‍ ആപ്പിള്‍ ചര്‍മ്മത്തിന്റ ആരോഗ്യത്തിനും നല്ലതാണ്. - പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ ഒരു പരിധി വരെ ഇവ തടയും.
- ദിവസവും ഗ്രീൻ ആപ്പിൾ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.കാരണം ഇതിൽ കൂടുതൽ വിറ്റാമിന്‍ എ അടങ്ങിയിരിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക