ചൂടുകാലമായതിനാൽ ജ്യൂസുകളും ശീതളപാനീയങ്ങളും കുടിച്ചാണ് ചൂടിൽ നിന്ന് ആശ്വാസം കണ്ടെത്തുന്നത്. നിര്‍ജലീകരണം സംഭവിക്കാതിരിക്കാന്‍ കുടിക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടുകയും വേണം. ജലാംശം കൂടുതലടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കാൻ. കുടല് സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹരിക്കുന്നതിനും സംഭാരം കുടിക്കുന്നത് നല്ലതാണ്. ശരീരം തണുപ്പിക്കാൻ ഒരു സ്പെഷ്യൽ വെള്ളരിക്ക സംഭാരം ഉണ്ടാക്കി നോക്കിയാലോ.
ചേരുവകള്‍
കുക്കുമ്പര്‍ / കക്കിരിക്ക, തൊലി കളഞ്ഞ് അരിഞ്ഞത്-1
പച്ചമുളക്-1-2
ഇഞ്ചി-ചെറിയ കഷണം
കറിവേപ്പില -1 തണ്ട്
മല്ലിയില, അരിഞ്ഞത്-1 ടീസ്പൂണ്‍
കട്ടിയുള്ള തൈര് / തൈര്-1 കപ്പ്
വെള്ളം-2 കപ്പ്
ഉപ്പ് -പാകത്തിന്
തയ്യാറാക്കുന്ന വിധം
വെള്ളരിക്ക അരിഞ്ഞത്, പച്ചമുളക്, ഇഞ്ചി, കുറച്ച് കറിവേപ്പില, അരിഞ്ഞ മല്ലിയില, ഉപ്പ് എന്നിവ മിക്സിയിട് ജാറിലിട്ട് ഒന്നടിച്ചെടുക്കുക.
ശേഷം ഇതിലേക്ക് ഐസ് ക്യൂബ്, തൈര്, വെള്ളം എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കണം. ഗ്ലാസുകളിലേയ്ക്ക് ഒഴിച്ച ശേഷം കറിവേപ്പില അരിഞ്ഞത് കൊണ്ട് അലങ്കരിച്ചെടുക്കാം. ശരീരത്തിന് ഉന്മേഷവും തണുപ്പും പകരുന്ന പാനീയമാണിത്.
നിര്‍ജ്ജലീകരണത്തെ തടയാന്‍ വെള്ളരിക്ക കഴിക്കുന്നത് നല്ലതാണ്. ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് വെള്ളരിക്ക. ഫൈബര്‍, വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങി ധാരാളം പോഷകങ്ങള്‍ വെള്ളരിക്കയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ഇവ പതിവാക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
ഫൈബറിന്റെ നല്ല ഉറവിടമാണ് വെള്ളരിക്ക. ദഹനസംബന്ധമായ പ്രശ്നങ്ങൾ, നെഞ്ചെരിച്ചിൽ, അസിഡിറ്റി, അൾസർ, മലബന്ധം എന്നിവ ഒഴിവാക്കാൻ വെള്ളരിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്താം. കുടലിന്റെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും. പ്രമേഹരോഗികൾക്കും കഴിക്കാവുന്ന ഒരു പച്ചക്കറിയാണ് വെള്ളരിക്ക.
ഫൈബര്‍ അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഫൈബർ, പൊട്ടാസ്യം, മഗ്നീഷ്യം, മറ്റ് ആന്റി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയ വെള്ളരിക്ക രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. കൂടാതെ ഇവ ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക