മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന ഒന്നാണ് യൂറിക് ആസിഡ്. യൂറിക് ആസിഡിന്റെ തോത് ശരീരത്തില്‍ അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്കും സന്ധിക്കും വേദന സൃഷ്ടിക്കാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും.
രക്തത്തില്‍ യൂറിക് ആസിഡ് കൂടുന്നത് മൂലം സന്ധിവേദന അനുഭവിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്. കൃത്യമായ ഡയറ്റിലൂടെ ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കാണുവാന്‍ സാധിക്കും. ശരീരത്തില്‍ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം.
യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഫൈബര്‍ ധാരാളമുള്ള ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇതുവഴി ദഹനം മെച്ചപ്പെടുകയും രക്തത്തില്‍ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യും. ഉയര്‍ന്ന വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ ഓറഞ്ച്, നാരങ്ങ തുടങ്ങിയ ‘സിട്രസ്’ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ബെറി പഴങ്ങള്‍, ബെല്‍ പെപ്പര്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വലിയ ഗുണം ചെയ്യും. ശരീരത്തിലെ യൂറിക് ആസിഡ് നിയന്ത്രണത്തിന് ചെറിപ്പഴം കഴിക്കുന്നത് നല്ലതാണ്.
ഫൈബര്‍ ധാരാളം അടങ്ങിയ ആപ്പിള്‍ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ആപ്പിള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. വെള്ളം ധാരാളം കുടിയ്ക്കുകയും ഗ്രീന്‍ ടീ പതിവാക്കുന്നതും വളരെ പ്രയോജനം ചെയ്യും. വെള്ളം കുടിക്കുന്നത് ശരീരത്തില്‍ നിന്ന് അധിക യൂറിക് ആസിഡ് പുറന്തള്ളുന്നതിന് സഹായിക്കും.
നേന്ത്രപ്പഴം കഴിക്കുന്നത് വലിയ ഗുണം ചെയ്യും. വിറ്റാമിന്‍ സി, പൊട്ടാസ്യം തുടങ്ങിയവ ധാരാളം അടങ്ങിയതാണ് നേന്ത്രപ്പഴം. അധികമായ യൂറിക് ആസിഡ് മൂലം ഗൗട്ട് പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് ഇത് വലിയ ഗുണം ചെയ്യും. ഫാറ്റ് കുറഞ്ഞ യോഗര്‍ട്ട് യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
ഉയർന്ന വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച് കഴിക്കുന്നത് ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. നാരങ്ങാ വെള്ളം കുടിക്കുന്നതും ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ ഗുണം ചെയ്യും. ചെറിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിലെ യൂറിക് ആസിഡ് നിയന്ത്രിക്കാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക