സൊമാറ്റോ ഡെലിവറി നടത്തുന്ന വനിതകൾക്ക് ഇനി യൂണിഫോമായി കുർത്ത ധരിക്കാം. വനിതാദിനത്തോട് അനുബന്ധിച്ചാണ് സോമാറ്റോയുടെ പുതിയ നീക്കം.
സാധാരണ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ ഡെലിവറി ഏജന്റ്സും ‘സൊമാറ്റോ ടീ-ഷർട്ട്’ ആണ് ധരിച്ചിരുന്നത്. എന്നാൽ ചില വനിതാ ജീവനക്കാർ പ്രയാസം അറിയിച്ചതിന് പിന്നാലെ കുർത്ത യൂണിഫോം കൂടി പ്രാബല്യത്തിൽ വരുത്താൻ കമ്പനി തീരുമാനിക്കുകയായിരുന്നു. പാശ്ചാത്യ രീതിയിലുള്ള വസ്ത്രം ധരിക്കുന്നതിൽ പലരും തൃപ്തരല്ലായിരുന്നുവെന്നും അതിനാലാണ് അവർക്ക് മറ്റൊരു ഓപ്ഷൻ നൽകിയതെന്നും സൊമാറ്റോ വ്യക്തമാക്കി.
നിരവധി സൊമാറ്റോ ഡെലിവറി സ്ത്രീകൾ കമ്പനി നൽകുന്ന പുതിയ കുർത്തകൾ ധരിക്കുന്നതും ഇതിൽ തങ്ങളുടെ സന്തോഷം പങ്കുവെയ്ക്കുന്നതുമായ വീഡിയോ സൊമാറ്റോ പങ്കുവെച്ചിരുന്നു. “പല സ്ത്രീ ഡെലിവറി പങ്കാളികളും പാശ്ചാത്യ ശൈലിയിലുള്ള സൊമാറ്റോ ടീ-ഷർട്ടുകളിൽ അസ്വസ്ഥത പ്രകടിപ്പിച്ചു. അതിനാൽ, ഞങ്ങൾ അവർക്ക് ഒരു ചോയ്സ് നൽകി,” സൊമാറ്റോ വീഡിയോക്കൊപ്പം കുറിച്ചു.
തൊഴിലിടത്തിൽ സ്ത്രീകളുടെ ആശങ്കകളെ പരിഹരിക്കാൻ സൊമാറ്റോ സ്വീകരിക്കുന്ന നടപടികൾ അഭിനന്ദനാർഹമാണെന്നാണ് ഇക്കാര്യത്തിൽ സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രതികരണം.
തൊഴിലിടത്തിൽ സ്ത്രീകളുടെ ആശങ്കകളെ പരിഹരിക്കാൻ സൊമാറ്റോ സ്വീകരിക്കുന്ന നടപടികൾ അഭിനന്ദനാർഹമാണെന്നാണ് ഇക്കാര്യത്തിൽ സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക