ജ്യോതിഷത്തിൽ 12 രാശികൾക്കും അതിന്റേതായ പ്രാധാന്യം ഉണ്ട്. എല്ലാ രാശിക്കാർക്കും ഒരു അധിപനുണ്ട്. ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് എല്ലാ രാശികളിടെയും ജാതകം കണക്കാക്കുന്നത്. ചൊവ്വാഴ്ച ഹനുമാന് വേണ്ടി സമർപ്പിച്ചിരിക്കുന്നു. ഹനുമാന്റെ കൃ പ കൊണ്ട് ചില രാശിക്കാരുടെ ജീവിതത്തിൽ വൻ നേട്ടങ്ങൾ വന്നുചേരും.
ഈ രാശിക്കാർക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഹനുമാന്റെ കൃപ ഉള്ളത് കൊണ്ട് വായു വേഗത്തിൽ മറികടക്കാം. അളവറ്റ സ്വത്തും ഭൂമിയും ഈ രാശിക്കാർക്ക് ഉണ്ടാകും. ഹനുമാൻ കൂടെ തന്നെ ഉണ്ടെങ്കിൽ അവർക്ക് ഏത് പ്രശ്നങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും സുരക്ഷിതമാകാൻ കഴിയും. ഏതൊക്കെയാണ് ആ രാശിക്കാർ എന്ന് നോക്കാം..
മേടം: കാര്യതടസ്സം, ശത്രുശല്യം, അപകടഭീതി, അഭിമാനക്ഷതം, കലഹം ഇവ കാണുന്നു.
ഇടവം: കാര്യവിജയം, മത്സരവിജയം, ബന്ധുസമാഗമം ഇവ കാണുന്നു.
മിഥുനം: കാര്യവിജയം, മത്സരവിജയം, സന്തോഷം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
കർക്കടകം: കാര്യതടസ്സം, യാത്രാതടസ്സം, അലച്ചിൽ, ചെലവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു.
ചിങ്ങം : കാര്യപരാജയം, കലഹം, ഇച്ഛാഭംഗം, ശരീരക്ഷതം, ശത്രുശല്യം. അലച്ചില്, നഷ്ടം ഇവ കാണുന്നു.
കന്നി: കാര്യവിജയം, മത്സരവിജയം, പരീക്ഷാവിജയം, അംഗീകാരം ഇവ കാണുന്നു.
തുലാം: കാര്യവിജയം, നേട്ടം, അഭിമാനം, സൽക്കാരയോഗം, ബന്ധുസമാഗമം, സന്തോഷം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം.
വൃശ്ചികം: കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം, ശരീരസുഖക്കുറവ്, ധനതടസ്സം, മനഃപ്രയാസം ഇവ കാണുന്നു.
ധനു: കാര്യതടസ്സം, ധനതടസ്സം, ഉത്സാഹക്കുറവ്, പ്രവർത്തനമാന്ദ്യം, ഇച്ഛാഭംഗം, ശരീരക്ഷതം ഇവ കാണുന്നു. ഇരുചക്രവാഹന യാത്രകൾ സൂക്ഷിക്കുക.
മകരം: കാര്യവിജയം, അംഗീകാരം, ആരോഗ്യം, സ്ഥാനക്കയറ്റം, മത്സരവിജയം ഇവ കാണുന്നു.
കുംഭം: കാര്യപരാജയം, ഇച്ഛാഭംഗം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, ശരീരസുഖക്കുറവ് ഇവ കാണുന്നു.
മീനം: കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, നേട്ടം ഇവ കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക