കറിവേപ്പിലയില്ലാതെ ഒരു കറി മലയാളികൾക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. കറിയോ തോരനോ എന്തിന് നോൺവെജ് ഉണ്ടാക്കുമ്പോൾ പോലും കറിവേപ്പില ചേർക്കുന്നവരാണ് മലയാളികൾ. അത്ര കണ്ട് കറിവേപ്പില മലയാളിക്ക് ഇഷ്ടമാണ്.
പ്രോട്ടീൻ, കാൽസ്യം, വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയാൽ സമ്പന്നമായ കറിവേപ്പില ജീവിതശൈലി രോഗങ്ങളായ അമിതവണ്ണം കുറയ്ക്കുന്നതിനും ചർമസംരക്ഷണത്തിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും എല്ലാം സഹായിക്കുന്നുണ്ട്. എന്നാൽ കറിവേപ്പില പറിച്ച് സൂക്ഷിക്കുമ്പോൾ വളരെ എളുപ്പത്തിൽ കേടായി പോകാറുണ്ട്. എന്നാൽ കറിവേപ്പില ഇത്തരത്തിൽ സൂക്ഷിക്കുകയാണെങ്കിൽ ഇനി ദിവസങ്ങളോളം അല്ല മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും. എങ്ങനെ എന്ന് നോക്കാം.
ഇതിനായി ആദ്യം കറിവേപ്പില നല്ലതുപോലെ കഴുകിയതിനുശേഷം നനവ് നല്ലതുപോലെ തുടച്ച് കളയണം. നനവ് ഉണ്ടെങ്കിൽ കറിവേപ്പില വളരെ പെട്ടെന്ന് കേടായി പോകാൻ സാധ്യതയുണ്ട്. തുടച്ച് വൃത്തിയാക്കിയ കറിവേപ്പില ഗ്ലാസ് ബോട്ടിലിൽ ആക്കി സൂക്ഷിക്കാവുന്നതാണ്.
അതുപോലെ തന്നെ മറ്റൊരു മാർഗമാണ് നല്ലതുപോലെ കറിവേപ്പില കഴുകിയെടുത്തതിനുശേഷം ഉണങ്ങിയ തുണിയിൽ വെള്ളം വാർന്നു പോകുന്നതിനായി വെച്ചതിനുശേഷം മറ്റൊരു തുണി ഉപയോഗിച്ച് ജലാംശം ഒപ്പി കളയാം.
അതുപോലെതന്നെ തണ്ടിൽ നിന്നും വേർപെടുത്തിയ ഇലകൾ രണ്ടോ മൂന്നോ മണിക്കൂർ ഉണങ്ങാൻ വെച്ച് പ്ലാസ്റ്റിക് സ്റ്റോറേജ് പത്രത്തിൽ ടിഷ്യൂ പേപ്പർ വിരിച്ച് കറിവേപ്പില ഇലകൾ വെച്ചു കൊടുക്കാം. ശേഷം ഇതിനു മുകളിലേക്ക് വീണ്ടും ടിഷ്യൂ പേപ്പർ വച്ച് കൊടുക്കണം. എയർ ടൈറ്റ് ആയ പത്രത്തിൽ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.
നല്ലതുപോലെ കഴുകിയെടുത്ത കറിവേപ്പില ഉണക്കിയതിനുശേഷം തണ്ടോടുകൂടി ടിഷ്യു പേപ്പറിൽ പൊതിഞ്ഞതിനു ശേഷം സിപ്പ് ലോക്ക് കവറിൽ ആക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക