നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഒരു ധാന്യമാണ് ചോളം. ചോളത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയതാണ് ചോളം. കൂടാതെ മഗ്നീഷ്യം, അയേണ്‍, ഫോസ്ഫറസ്, സിങ്ക്, കോപ്പര്‍, മാഗനീസ് തുടങ്ങിയവയും ചോളത്തില്‍ അടങ്ങിയിട്ടുണ്ട്. ഈ ചോളം പലതരത്തിൽ ഉണ്ട്. അതിൽ ഒന്നാണ് നീല ചോളം. ഈ ചോളത്തിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊയാണെന്ന് നോക്കാം.
കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാനും ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്ന ശക്തമായ ആന്റിഓക്സിഡന്റുകളായ ആന്തോസയാനിനുകള്‍ നീല ചോളത്തില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്.
നീല ചോളം സ്വാഭാവികമായും ഗ്ലൂറ്റന്‍ രഹിതമാണ്, ഇത് ഗ്ലൂറ്റന്‍ സെന്‍സിറ്റിവിറ്റി അല്ലെങ്കില്‍ സീലിയാക് ഡിസീസ് ഉള്ള വ്യക്തികള്‍ക്ക് അനുയോജ്യമായ ഒരു ഓപ്ഷനാണ്.
നീല കോളത്തിൽ ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ കൊളസ്ട്രോള്‍ കുറയ്ക്കാനും ആരോഗ്യകരമായ രക്തസമ്മര്‍ദ്ദം നിലനിര്‍ത്താനും സഹായിക്കുന്നതിലൂടെ ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു.
നീല ചോളത്തിലെ കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റുകള്‍ ഊര്‍ജ്ജം സ്ഥിരമായി നല്കുന്നു. ഇത് ദിവസം മുഴുവനും സുസ്ഥിരമായ ഊര്‍ജ്ജം ലഭിക്കുന്നതിന് നല്ലൊരു ഓപ്ഷനാണ്.
വിറ്റാമിന്‍ ബി, ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കളും വിവിധ ആവശ്യ പോഷകങ്ങളും നീല ചോളത്തില്‍ അടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക