ഹിന്ദുമത വിശ്വാസികൾക്കിടയിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് എരുക്കിന്റെ പൂവ്. ഏറെ ഔഷധ മൂല്യമുള്ള ഒരു വൃഷം കൂടിയാണ് എരുക്ക്. എരുക്കിന്റെ പൂവ് വെച്ചുള്ള മാല ശിവനും ഗണപതിക്കും ചാർത്തുന്നത് വിശേഷമാണ്.
പൂജകൾക്കും, ഹോമത്തിനും മറ്റും എരുക്കിന്റെ കമ്പുകൾ ഉപയോഗിക്കുന്നു. ഇലയും എരിക്കിൻ ചെടിയുടെ തടി കൊണ്ട് ഗണപതിവിഗ്രഹം തയ്യാറാക്കി പൂജാമുറിയിൽ സ്ഥാപിച്ചാൽ നിങ്ങൾ ഇതു വരെ നേരിട്ടു കൊണ്ടിരിക്കുന്ന എല്ലാ പ്രതിസന്ധികളും ഇല്ലാതാകും എന്നൊക്കെയാണ് പറയുന്നത്.
പാലാഴി കടഞ്ഞപ്പോൾ പുറത്ത് വന്ന കാളകൂടവിഷം ശിവൻ കൈയിൽ വാങ്ങിയപ്പോൾ അതിൽ നിന്നും ചില തുള്ളികൾ എരുക്കിൽ വീണു. വിഷം വീണ് വെള്ള എരുക്ക് നീല ആയി എന്നാണ് ഐതിഹ്യം.
ഈ ചെടിയുടെ ഒട്ടു മിക്ക ഭാഗങ്ങളും ഒറ്റമൂലിയായി ഉപയോഗിച്ചു വരുന്നു. വെള്ള പൂവുകൾ ഉണ്ടാകുന്ന എരുക്കിനെ വെള്ളെരുക്ക് എന്നും അല്ലാത്തതിനെ ചിറ്റെരുക്ക് എന്നും വിളിക്കുന്നു. വേദനയുള്ള ഭാഗങ്ങളിൽ ഇലകൾ ചൂടാക്കി അമർത്തി പിടിച്ചാൽ ആശ്വാസം ലഭിക്കും.എരുക്കില് പൂവിലും ഇലകളിലും കായ്കളിലും പൊടിപിടിക്കില്ല പൊടിയെ തടുക്കാന്‍ കഴിവുള്ളത് കൊണ്ട് അലര്‍ജ്ജികൊണ്ടുള്ള തുമ്മൽ രോഗങ്ങൾക്ക് ഇത് ഉപയോഗിക്കുന്നു .
നടുവേദനയുള്ളവർ ഇലയിട്ട് വെള്ളം തിളപ്പിച്ച് കുളിക്കുന്നത് നല്ലതാണ്. എരുക്കിന് പൊടികളെയും കടുത്ത വേനലിനെയും അതിജീവിക്കാനുള്ള കഴിവുണ്ട്. എരിക്കിന്റെ ഗന്ധം പാമ്പുകൾക്ക് ഇഷ്ട്ടമല്ലാത്തതിനാൽ പാമ്പിനെ തുരത്താനും ഈ ചെടി ഉപയോഗിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക