പ്രധാനമായും ഉമിനീർ ഗ്രന്ഥികളെ ബാധിക്കുന്ന ഒരു പകർച്ചവ്യാധിയാണ് മുണ്ടിനീര്. ഇത് ഒരു വൈറൽ അണുബാധയാണ്. പാരാമിക്സോ വൈറസ് മൂലമാണ് മുണ്ടിനീര് ഉണ്ടാകുന്നത്. സാധാരണഗതിയിൽ വൈറസ് പകരുന്നത് ശ്വസന തുള്ളികളിലൂടെയോ അല്ലെങ്കിൽ രോഗബാധിതമായ ഉമിനീരുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ ആണ്.
ഈ അണുബാധ ശ്വാസനാളത്തിലൂടെ ശരീരത്തിൽ കയറുകയും പിന്നീട് രക്തപ്രവാഹത്തിലൂടെ വ്യാപിക്കുകയും ചെയ്യും. ഈ വൈറസ് ഉമിനീർ ഉൽപ്പാദിപ്പിക്കുന്നതിന് ഉത്തരവാദികളായ പരോട്ടിഡ് ഗ്രന്ഥികളെ ലക്ഷ്യമിടുന്നു, ഇത് വീക്കത്തിലേക്ക് നയിക്കുന്നു. കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ മുണ്ടിനീര് വരാൻ സാധ്യതയുണ്ട്.
ലക്ഷണങ്ങള്‍…
മുഖത്തെ വീക്കം ആണ് മുണ്ടിനീരിന്റെ ഏറ്റവും പ്രധാനമായ ലക്ഷണം. വീക്കം പൊതുവേ കാണപ്പെടുന്നത് ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ്. അതുപോലെ കഴുത്തിന് പിന്നീലെ വീക്കം, പനി, നീരുള്ള ഭാഗത്ത് വേദന, ക്ഷീണം, തലവേദന, പേശി വേദന, ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്, വായ തുറക്കാനും വെള്ളം കുടിക്കാനുമൊക്കെ ബുദ്ധിമുട്ട്, വിശപ്പ് ഇല്ലാത്ത അവസ്ഥ തുടങ്ങിയവയും ഉണ്ടാകാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാൽ ഉറപ്പായും ഒരു ഡോക്ടറെ കാണുക. കൃത്യമായുള്ള രോഗ നിര്‍ണയം രോഗം അണുബാധ പടരാതിരിക്കാന്‍ നല്ലതാണ്.
രോഗംഭേദമാകുന്നതുവരെ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം കഴിവതും ഒഴിവാക്കുകയും വേണം. ഇളംചൂടുള്ള ഉപ്പുവെള്ളം കവിള്‍കൊള്ളുന്നത് വേദനയും നീരും കുറയ്ക്കാന്‍ നല്ലതാണ്.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് നിൽക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക