ഭക്ഷണത്തിന് രുചി പകരാൻ മാത്രമല്ല വിവിധ രോഗങ്ങളെ അകറ്റി നിർത്തുന്നതിനും ഉലുവ വളരെ നല്ലതാണ്. അൽപ്പം കയ്പ്പുള്ളതാണെങ്കിലും ഇതിലുള്ള പോഷകങ്ങളും ധാതുക്കളും ശരീരത്തിന് വളരെ പ്രധാനമാണ്. ഫൈബർ, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ് എന്നിവയുൾപ്പെടെയുള്ള ധാതുക്കളാൽ ഉലുവ സമൃദ്ധമാണ്.
വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ നിരവധിയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ ഉലുവയ്ക്ക് കഴിവുണ്ട്. ദിവസവും രാവിലെ വെറുംവയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് ശീലമാക്കിയാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കും.
ഉലുവ വെള്ളം പതിവായി കുടിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റിനിർത്താൻ സഹായകമാണ്. പ്രത്യേകിച്ച്, ഇത് രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
ഉലുവയിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ ഉണ്ട്. അത് കൊണ്ട് തന്നെ രോഗപ്രതിരോധ ശേഷി ശക്തമാക്കാനും സഹായകമാണ്. ഉലുവ വെള്ളം കുടിച്ചാൽ ദഹന സംബന്ധമായ ഒട്ടുമിക്ക എല്ലാ പ്രശ്നങ്ങൾക്ക് പരിഹാരമാകും. ഇതിലടങ്ങിയിരിക്കുന്ന നാരുകൾക്ക് ദഹനക്കേട്, മലബന്ധം, വായുവിൻറെ പ്രശ്നങ്ങൾ എന്നിവയ്ക്ക് പരിഹാരം കാണാൻ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക