വിവോ തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായി വിവോ T3 5ജി (Vivo T3 5G) ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ ടി2 സ്മാര്‍ട്ട്ഫോണിന്റെ പിന്‍ഗാമിയായി എത്തിയിരിക്കുന്ന വിവോ ടി3 മുന്‍ മോഡലിനെ അപേക്ഷിച്ച് ചില മാറ്റങ്ങൾ വരുത്തി മികച്ച ഫീച്ചറുകള്‍ അവതരിപ്പിച്ചുകൊണ്ടാണ് എത്തിയിരിക്കുന്നത്.
8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള വിവോ ടി3 5ജിയുടെ അടിസ്ഥാന മോഡലിന് 19,999 രൂപയാണ് വില. ഇത് കൂടാതെ 8GB+ 256GB വേരിയന്റ് 21,999 രൂപ വിലയിലും ലഭ്യമാകും. മാര്‍ച്ച് 27 മുതല്‍ വിവോ ഇന്ത്യ ഇ-സ്റ്റോര്‍, ഫ്ലിപ്പ്കാര്‍ട്ട് എന്നിവ വഴി വിവോ T3 5ജിയുടെ വില്‍പ്പന ആരംഭിക്കും.
ലോഞ്ച് ഓഫര്‍ എന്ന നിലയില്‍ എച്ച്ഡിഎഫ്സി, എസ്ബിഐ ഉപഭോക്താക്കള്‍ക്ക് 2,000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ട് ലഭിക്കും. മൂന്ന് മാസത്തെ നോ-കോസ്റ്റ് ഇഎംഐക്കൊപ്പം 2,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ലോഞ്ച് ഓഫറായി ലഭിക്കും. ലോഞ്ച് ഓഫറുകള്‍ പ്രയോജനപ്പെടുത്തി വാങ്ങിയാല്‍ വിവോ ടി3 5ജിയുടെ പ്രാരംഭ വേരിയന്റ് തുടക്കത്തില്‍ 17,999 രൂപ വിലയില്‍ ലഭ്യമാകും.
6.67 ഇഞ്ച് (2400×1080 പിക്സലുകള്‍) ഫുള്‍ HD+ AMOLED സ്ക്രീന്‍ ആണ് ഇതിലുള്ളത്. 8GB LPDDR4x റാം, 128GB / 256GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള ഓപ്ഷന് എന്നിവയും ഈ ഫോണിലുണ്ട്.
50MP സോണി IMX822 പ്രൈമറി ക്യാമറ നയിക്കുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് വിവോ ടി3 5ജിയിലുള്ളത്. 2എംപി ബൊക്കെ ക്യാമറയും ഫ്ലിക്കര്‍ സെന്‍സറും ഇതിലുണ്ട്. സെല്‍ഫികള്‍ക്കായി, 16MP ഫ്രണ്ട് ക്യാമറ നല്കിയിരിക്കുന്നു. 44W ഫാസ്റ്റ് ചാര്‍ജിംഗ് ഉള്ള 5000mAh ബാറ്ററിയാണ് ഈ വിവോഫോണില് നല്‍കിയിരിക്കുന്നത്. കോസ്മിക് ബ്ലൂ, സിസ്റ്റല്‍ ഫ്ലേക്ക് നിറങ്ങളില്‍ ടി3 5ജി വില്‍പ്പനയ്ക്ക് എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക