തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് തെരഞ്ഞെടുപ്പ് പ്രക്രിയ ലഘൂകരിക്കുന്നതിനായി പ്രത്യേക ആപ്പ് പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. ‘സാക്ഷം’ എന്ന ആപ്പാണ് പുറത്തിറക്കിയിട്ടുള്ളത്.
ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് രജിസ്ട്രേഷന് പ്രക്രിയ മുതല്‍ വോട്ടെടുപ്പ് ദിവസം പിക് ആന്‍ഡ് ഡ്രോപ്പ് സൗകര്യം വരെ വിവിധ സേവനങ്ങള്‍ നല്‍കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന് സാക്ഷം ആപ്പിനാണ് രൂപം നല്‍കിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിവിധ സേവനങ്ങൾ ഭിന്നശേഷി വോട്ടർമാർക്ക് ഈ ആപ്പ് മുഖാന്തരം എളുപ്പത്തിൽ ലഭിക്കുന്നതാണ്. സാക്ഷം ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാനാകും. ഇതിനായി ഉപയോക്താവിന് ഒരു സജീവ മൊബൈല്‍ നമ്പര്‍ ഉണ്ടായിരിക്കണം.
പുതിയ വോട്ടർ രജിസ്ട്രേഷനുള്ള അപേക്ഷ, ഭിന്നശേഷി അടയാളപ്പെടുത്താനുള്ള അഭ്യർത്ഥന, മൈഗ്രേഷനുള്ള അഭ്യർത്ഥന, തിരുത്താനുള്ള അപേക്ഷ, സ്റ്റാറ്റസ് ട്രാക്കിംഗ്, ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ അറിയുക, വീൽചെയറിനുള്ള റിക്വസ്റ്റ്, ഇലക്ട്രൽ റോളിൽ പേര് തിരയുക, പോലീസ് സ്റ്റേഷനുകൾ അറിയുക, ബൂത്തിൽ ലൊക്കേറ്റർ, സ്ഥാനാർത്ഥികളുടെ പേര് വിവരങ്ങൾ അറിയുക എന്നിങ്ങനെ നിരവധി സേവനങ്ങളാണ് സാക്ഷം ആപ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക