ഉണ്ണി മുകുന്ദനും മഹിമാ നമ്പ്യാരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ജയ് ഗണേഷ്. രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവന്നിരിക്കുകയാണ്. ‘ആരംഭമായി’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. മനു രഞ്ജിത്തിന്റെ വരികള്‍ക്ക് ശങ്കര്‍ സംഗീതം പകര്‍ന്ന് കപില്‍ കപിലന് ആരംഭിച്ച ഗാനമാണ് എത്തിയരിക്കുന്നത്.
ഉണ്ണി മുകുന്ദനും മഹിമയ്ക്കും പുറമെ ഹരീഷ് പേരടി, അശോകന്, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം ജോമോള്‍ ബിഗ് സ്ക്രീനിലേയ്ക്ക് തിരിച്ചുവരുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രധാന സവിശേഷത. ഡ്രീംസ് എന്‍ ബിയോണ്ട്, ഉണ്ണിമുകുന്ദന് ഫിലിംസ് എന്നീ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ഉണ്ണിമുകുന്ദന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏപ്രിൽ 11ന് ചിത്രം തിയേറ്ററുകളിലെത്തും.
ഛായാഗ്രഹണം ചന്ദ്രു ശെല്‍വരാജ് നിര്‍വഹിക്കുന്നു. ബി കെ ഹരിനാരായണന്, മനു മഞ്ജിത്ത്, വാണി മോഹന്‍, രഞ്ജിത്ത് ശങ്കര്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മ സംഗീതം പകരുന്നു. എഡിറ്റര്‍ – സംഗീത് പ്രതാപ്. സൗണ്ട് ഡിസൈന്‍ – തപസ് നായ്ക്, പ്രൊഡക്ഷന്‍ കണ്ട്രോളര് – സജീവ് ചന്തിരൂര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ – സൂരജ് കുറവിലങ്ങാട്, മേക്കപ്പ് – റോണക്സ് സേവ്യര്‍, കോസ്റ്റ്യൂംസ് – വിപിന്‍ ദാസ്, സ്റ്റില്‍സ് – നവീന്‍ മുരളി.
ഡിസൈന്‍സ് – ആന്റണി സ്റ്റീഫന്‍, അസോസിയേറ്റ് ഡയറക്ടര്‍ – അനൂപ് മോഹന്‍ എസ്, ഡിഐ – ലിജു പ്രഭാകര്‍, വിഎഫ്എക്സ് – ഡിടിഎം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – സഫി ആയൂര്‍, പ്രൊമോഷന് കണ്‍സല്‍ട്ടന്റ് – വിപിന്‍ കുമാര്‍,ടെന്‍ ജി മീഡിയ, പി ആര് ഒ – എ എസ് ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക