‘പുഷ്പ’ സംവിധായകൻ സുകുമാറും മൈത്രി മൂവി മേക്കേഴ്സും ഒന്നിക്കുന്ന പുതിയ ചിത്രത്തിൽ നായകനായ് രാം ചരൺ എത്തുന്നു. എസ് എസ് രാജമൗലിയുടെ ‘ആർആർആർ’ന്റെ വമ്പൻ വിജയത്തിന് ശേഷം സുകുമാറുമായുള്ള രാം ചരണിന്റെ ഈ കൂട്ടുകെട്ട് നടന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലിനാണ് തുടക്കമിടുന്നത്.
‘ആര്‍സി17’ എന്നാണ് ചിത്രത്തിന് താല്കാലികമായി ടൈറ്റില്‍ നല്‍കിയിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സും സുകുമാര്‍ റൈറ്റിംഗ്സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം 2025ന്റെ അവസാനത്തില്‍ ഗംഭീരമായി റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. ചിത്രത്തിന്റെ നിർമ്മാണം ഈ വർഷാവസാനം ആരംഭിക്കാനാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
2018 മാർച്ച് 30ന് റിലീസ് ചെയ്ത സുകുമാർ ചിത്രം ‘രംഗസ്ഥലം’ത്തിന്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം രാം ചരൺ, സുകുമാർ, മൈത്രി മൂവി മേക്കേഴ്സ്, ഡിഎസ്പി എന്നിവരുടെ കോമ്പിനേഷനിൽ എത്തുന്ന രണ്ടാമത്തെ ചിത്രമാണിത്. ഇവർ വീണ്ടും ഒന്നിക്കുന്നതോടെ മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധമൊരു പാൻ-ഇന്ത്യ സിനിമാറ്റിക് അനുഭവം ആരാധകർക്ക് പ്രതീക്ഷിക്കാം. പിആർഒ: ശബരി.
അതേസമയം, രാം ചരണിന്റെ പുതിയ പടം ആരംഭിച്ചു. ചിത്രത്തിന്റെ ലോഞ്ചിംഗ് കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്നു. രാം ചരണിന്റെ പിതാവും തെലുങ്ക് മെഗാതാരവുമായ ചിരഞ്ജീവിയാണ് ചിത്രത്തിന് ആദ്യ ക്ലാപ്പ് അടിച്ചത്. ആര്‍സി 16 എന്ന് താല്കാലിക ടൈറ്റില്‍ നല്‍കിയിരിക്കുന്ന ചിത്രം ബുച്ചി ബാബു സനയാണ് സംവിധാനം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക