നടൻ അജിത്തതിനെ നായകനാക്കി ആദിക് രവിചന്ദ്രൻ തിരക്കഥ എഴുതി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടന്നത്. ഗുഡ് ബാഡ് അഗ്ലി എന്ന് പേര് നൽകിയിരിക്കുന്ന സിനിമ ഇന്ത്യയിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്സാണ് നിർമ്മിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് വമ്പൻ അപ്ഡേറ്റാണ് എത്തിയിരിക്കുന്നത്.
ചിത്രത്തിൽ അജിത് മൂന്ന് റോളുകളിലായിരിക്കുമെത്തുക എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. സിനിമയുടെ പേര് സൂചിപ്പിക്കും പോലെ മൂന്ന് വ്യത്യസ്ത സ്വഭാവമുളള കഥാപാത്രങ്ങളെയാകും അജിത്ത് അവതരിപ്പിക്കുക എന്നാണ് വിവരം.
18 വർഷങ്ങൾക്ക് ശേഷമാണ് നടൻ ട്രിപ്പിൾ റോളിൽ വരുന്നത്. 2006 ൽ റിലീസ് ചെയ്ത വരലാറ് എന്ന സിനിമയിലാണ് അജിത് ഇതിന് മുമ്പ് ട്രിപ്പിൾ റോളിൽ എത്തിയത്. 2010 ൽ പുറത്തിറങ്ങിയ അസൽ എന്ന ചിത്രത്തിലാണ് നടൻ ഒടുവിലായി ഡബിൾ റോളിലെത്തിയത്. അങ്ങനെ നോക്കുമ്പോൾ ഒരുപാട് നാളായി ഒരു സിനിമയിൽ അജിത് ഒന്നിലധികം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
2024 ജൂണില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 2025 പൊങ്കൽ റിലീസിനായാണ് ചിത്രം തയ്യാറെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക