ചലച്ചിത്ര താരമായ ജ്യോതിർമയിയുടെ അമ്മ പി സി സരസ്വതി അന്തരിച്ചു. 75 വയസ്സായിരുന്നു. കോട്ടയം സ്വദേശിയായ പി സി സരസ്വതി അന്തരിച്ച കോട്ടയം ജില്ലയിലെ വേളൂർ പനക്കൽ വീട്ടിൽ ജനാർദ്ദനൻ ഉണ്ണിയുടെ ഭാര്യയാണ്.
ചലച്ചിത്ര താരം ജ്യോതിർമയി ഏക മകളും സംവിധായകൻ അമൽ നീരദ് മരുമകനുമാണ്. പരേതനായ ഡോ കൃഷ്ണ മൂർത്തി, പരേതയായ ശ്യാമള കുമാരി, സത്യദേവി, ത്രിവിക്രമൻ, പരേതയായ ഹൈമാവതി എന്നിവർ സഹോദരങ്ങളാണ്. ഇന്ന് വൈകുന്നേരം 5 മണിക്ക് എറണാകുളം ലിസി- പുല്ലേപ്പടി റോഡിലുള്ള തിരുനക്കര വീട്ടിൽ പൊതു ദർശനത്തിന് വെച്ച ശേഷം മൃതദേഹം രവിപുരം ശ്മശാനത്തിൽ സംസ്കരിക്കും.
വർഷങ്ങളോളം മോഡൽ, അഭി നേതാവ് എന്നീ നിലകളിൽ തിളങ്ങിയ വ്യക്തിയാണ് ജ്യോതിർമയി. നിരവധി സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവച്ച താരം ‘ഭാവം’ എന്ന ചിത്രത്തിലൂടെ രണ്ടാമത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയ പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശവും കരസ്ഥമാക്കിയിട്ടുണ്ട്. ‘സ്ഥലം’ എന്ന 2013 ൽ പുറത്തിറങ്ങിയ ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ ജ്യോതിർമയി അഭിനയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക