ആരോഗ്യമുള്ള ഹൃദയത്തെ കാത്ത് സൂക്ഷിക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ചില ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം…
ഒന്ന്…
കിഡ്നി ബീൻസ് ആണ് ഈ പട്ടികയില്‍ ആദ്യമായി ഉള്‍പ്പെടുന്നത്. പ്രോട്ടീനിന്റെ മികച്ച ഒരു ഉറവിടമാണ് കിഡ്നി ബീൻസ്. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഇവ ഹൃദയത്തിന്റെ ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
രണ്ട്…
ശരീരത്തിലെ കൊളസ്ട്രോള്‍ നില കുറയ്ക്കാന്‍ സഹായിക്കുന്നവയാണ് വാള്‍നട്ടുകള്‍. വാൾനട്ടിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കുന്നു. കൂടാതെ വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും നല്ലതാണ്.
മൂന്ന്…
ഡാര്‍ക്ക് ചോക്ലേറ്റുകളിൽ ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയില്‍ അടങ്ങിയിരിക്കുന്ന കോകോ ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. കൂടാതെ ഇവ പ്രതിരോധശേഷിക്കും നല്ലതാണ്.
നാല്…
നാലാമതായി ബാര്‍ലിയാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഇവ ഹൃദയത്തിന്റെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും മികച്ച ഭക്ഷണമാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ബാർലി വയറിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
അഞ്ച്…
സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്പ്ബെറി എന്നിങ്ങനെ പലതരം ബെറി പഴങ്ങള്‍ കഴിക്കുന്നതും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും പ്രതിരോധശേഷിക്കും ഗുണം ചെയ്യും. ഈ ബെറി പഴങ്ങളില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍ ഹൃദ്രോഗത്തിന് കാരണമാകുന്ന നീര്‍ക്കെട്ടുകളെ കുറയ്ക്കുമെന്ന് ചില പഠനങ്ങളും വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക