ചർമ്മ സംരക്ഷണത്തിനായി ഒത്തിരി ഉൽപ്പന്നങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. സൂര്യതാപം, കറുത്തപാടുകൾ, മറ്റ് ചർമ്മ അവസ്ഥകൾ എന്നിവയിൽ നിന്ന് സംരക്ഷിച്ച് നിർത്താൻ ചില പരീക്ഷിക്കാം പ്രകൃത്തിദത്ത മാർഗങ്ങൾ…
ഒന്ന്…
വെള്ളരിക്കാ നീരും തണ്ണിമത്തൻ നീരും തുല്യ അളവിൽ എടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ പാലും ഒരു മുട്ടയുടെ വെള്ളയും ചേർക്കുക.ഇത് മിനുസമാർന്ന പേസ്റ്റ് രൂപത്തിലാക്കുക. ഈ പാക്ക് മുഖത്തും കഴുത്തിലും പുരട്ടി 30 മിനിറ്റിനു ശേഷം കഴുകിക്കളയാം. വെള്ളരിക്ക, തണ്ണിമത്തൻ എന്നിവയിൽ ഉയർന്ന ജലാംശം ഉള്ളതായി അറിയപ്പെടുന്നു. ഇത് ചർമ്മത്തെ അഴുക്കിൽ നിന്നും സംരക്ഷിക്കുന്നു.
രണ്ട്…
രണ്ട് ടേബിൾസ്പൂൺ അലോവേര ജെല്ലും നാരങ്ങാനീരും നന്നായി യോജിപ്പിച്ച് പേസ്റ്റ് ഉണ്ടാക്കുക. ഇത് മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം വെള്ളത്തിൽ കഴുകുക. മുഖത്തിന്റെ കാന്തി കൂട്ടാൻ ഈ പാക്ക് സഹായിക്കും.
മൂന്ന്…
പപ്പായ, തണ്ണിമത്തൻ, വാഴപ്പഴം, ആപ്പിൾ തുടങ്ങിയ പഴങ്ങൾ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് 20 മിനിറ്റ് ഇടണം. ഈ പഴങ്ങളിൽ എൻസൈമുകൾ ഉൾപ്പെടുന്നുണ്ട്, ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ അകറ്റുകയും ചർമ്മ സുഷിരങ്ങൾ ശക്തമാക്കുകയും ചർമ്മത്തെ ശുദ്ധീകരിക്കുകയും ആസിഡ്-ആൽക്കലൈൻ ബാലൻസ് പുനഃസ്ഥാപിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക