മലയാള സിനിമയിലെ റെക്കോർഡുകളെല്ലാം തിരുത്തിക്കുറിച്ച സിനിമയായിരുന്നു ചിദംബരത്തിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത മഞ്ഞുമ്മൽ ബോയ്സ്. യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയ സിനിമ വലിയ രീതിയിലുള്ള നിരൂപക പ്രശംസയാണ് നേടിയിരുന്നു. 200 കോടിയിലധികമാണ് ചിത്രം ബോക്സ് ഓഫീസിൽ നേടിയത്.
ഇപ്പോഴിതാ മഞ്ഞുമ്മൽ ബോയ്സിനെ വീട്ടിലേക്ക് ക്ഷണിച്ച് അഭിനന്ദിച്ചിരിക്കുകയാണ് സൂപ്പർ സ്റ്റാർ രജനീകാന്ത്. പുതിയ ചിത്രമായ വേട്ടയന്റെ ചിത്രീകരണ ഇടവേളയിൽ മഞ്ഞുമ്മൽ ബോയ്സിനെ നേരിട്ട് അഭിനന്ദനം അറിയിക്കണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ഒരുമാസം മുൻപ് സിനിമ കണ്ടയുടനെ രജനീകാന്ത്, ഫോണിലൂടെ ചിദംബരത്തിന് അഭിനന്ദനം അറിയിച്ചിരുന്നു. ചിദംബരം, ഗണപതി, ദീപക് പറമ്പോൽ, ചന്തു സലിംകുമാർ, എന്നിവരുടെ സംഘമാണ് രജനീകാന്തിനെ വീട്ടിലെത്തി കണ്ടത്.
അതേസമയം, മഞ്ഞുമ്മൽ ബോയ്സ് ഏപ്രിൽ അഞ്ചിനാണ് ഒടിടിയിൽ എത്തും. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് സ്ട്രീമിംഗ് ആരംഭിക്കും. ബോക്സോഫീസിൽ 200 കോടിക്ക് മുകളിൽ നേട്ടം കൊയ്ത സിനിമ തമിഴ്നാട്ടിൽ ഏറെ ഹിറ്റായിരുന്നു. ഫെബ്രുവരി 22-ന് തിയേറ്ററിലെത്തിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് മുന്നേറിയത്. കൊച്ചിയിൽ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന 11 സുഹൃത്തുക്കളുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങളാണ് മഞ്ഞുമ്മൽ ബോയ്സ്.
സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്, ദീപക് പറമ്പോല്‍, ഖാലിദ് റഹ്മാന്, അരുണ്‍ കുര്യന്, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. പറവ ഫിലിംസിന്റെ ബാനറിൽ സൗബിന് ഷാഹിര്‍, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക