ഫ്ളാക്സ് സീഡ് അഥവാ ചണവിത്ത് പൊതുവേ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ്. ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഒപ്പം പ്രമേഹത്തിന് ഏറെ യോജിച്ച മരുന്ന് കൂടിയാണ് ഇത്. ഇതിനൊപ്പം ഇത് ചര്‍മത്തിന് നല്കുന്ന ഗുണങ്ങളും മികച്ചതാണ്.
ചര്‍മത്തിന് മാത്രമല്ല, മുടിയ്ക്കും നല്ലൊരു മരുന്നാണ് ഫ്ളാക്സ് സീഡ് ജെല്‍. ഇത് നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിയ്ക്കുകയും ചെയ്യാം. ഏത് തരം ചര്‍മമുള്ളവര്‍ക്കും ഏറെ നല്ലതാണ് ഫ്ളാക്സ് സീഡ് ജെല്‍ എന്നത്. ഇത് ചര്‍മത്തില്‍ പുരട്ടുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ പലതാണ്.
ചര്‍മത്തില്‍ ചുളിവുകളും വരകളും വീഴുന്നത് തടയാനും ചര്‍മം അയഞ്ഞ് തൂങ്ങുന്നത് തടയാനും ഫ്ളാക്സ് സീഡ് ജെല്‍ ഏറെ നല്ലതാണ്.ഇതിലെ ഒമേഗ -3 ഫാറ്റി ആസിഡുകൾ ചർമ്മത്തെ കൂടുതൽ ജലാംശം പകർന്ന് സഹായിക്കുന്നു, ഒപ്പം ഈർപ്പം നിലനിർത്തുകയും ചെയ്യും. ചര്‍മത്തിന് ഇറുക്കം നല്കുന്ന ഒന്നു കൂടിയാണിത്.
ചർമ്മത്തിന് ആരോഗ്യകരമായ തിളക്കം നൽകുന്ന മികച്ച വീട്ടുവൈദ്യമായി ഇതിനെ കാണാം. ഇത് മുഖത്തിന് ഈര്‍പ്പം നല്കുന്നു. ഇതു കൊണ്ട് വരണ്ട ചര്‍മമുള്ളവര്‍ക്ക് പ്രയോഗിയ്ക്കാവുന്ന മികച്ച വീട്ടുവൈദ്യങ്ങളില്‍ ഒന്നാണ് ഫ്ളാക്സ് സീഡ് ജെല്‍ എന്നത്.
ചര്‍മത്തിലെ കരുവാളിപ്പ് അകറ്റാന്‍ ഏറെ നല്ലതാണ് ഫ്ളാക്സ് സീഡ് ജെല്‍ എന്നത്. സൂര്യതാപത്തില്‍ നിന്നും ചര്‍മത്തെ പരിരക്ഷിയ്ക്കാന്‍ ശേഷിയുള്ള ഒന്ന്. കടുത്ത ചൂടും സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളുമെല്ലാം ചര്‍മത്തിന് കരുവാളിപ്പുണ്ടാക്കുന്നു. ചര്‍മത്തിലെ ജലാംശം വലിച്ചെടുത്ത് വരണ്ട ചര്മമാക്കുന്നു. ഇതെല്ലാം തടയാന്‍ ഫ്ളാക്സ് സീഡ് ജെല്ലിന് കഴിയും.
ഫ്ളാക്സ് സീഡ്സ് ഹെയർ ജെൽ എങ്ങനെ തയ്യാറാക്കാം
ഒരു പാനിൽ വെള്ളം ഒഴിച്ച് ഫ്ളാക്സ് സീഡുകൾ ഇടുക. ഇടത്തരം ചൂടിൽ വേവാൻ അനുവദിക്കുക.
ഫ്ളാക്സ് സീഡുകൾ ഒട്ടിപ്പിടിക്കുന്നത് തടയാൻ അവ ഇടയ്ക്കിടെ ഇളക്കുക.
വെള്ളം ജെൽ പോലെയുള്ള സ്ഥിരത കൈവരിച്ചാൽ, രണ്ടു മുതൽ മൂന്നു മിനിറ്റിനുശേഷം പാൻ നീക്കം ചെയ്യുക.
മിശ്രിതം തണുക്കുമ്പോൾ ഇളക്കിയെടുക്കുക.
ഗ്ലാസ് പാത്രത്തിലേക്ക് ദ്രാവകം മസ്ലിൻ തുണിയിലൂടെ ഒഴിച്ച് ജെൽ നന്നായി അരിച്ചെടുക്കുക.
ഇത് ഉപയോഗിക്കുന്നതിന് മുമ്പ് 2 മണിക്കൂർ വരെ തണുപ്പിക്കാൻ വയ്ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക