ആപ്പിൾ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പ്. കേന്ദ്രസർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സൈബർ സുരക്ഷാ ഏജൻസിയായ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമാണ് (CERT) മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഐഫോണും ഐപാഡും മാക്ബുക്കും തുടങ്ങിയ ഉൽപ്പന്നങ്ങൾ ഹാക്ക് ചെയ്യപ്പെടാനും മാൽവെയറുകൾ പ്രവർത്തിപ്പിക്കപ്പെടാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
പ്രത്യേക ലിങ്കുകൾ സന്ദർശിക്കുന്നവരുടെ ഉത്പന്നങ്ങൾ ഹാക്ക് ചെയ്യപ്പെട്ടേക്കാം. അതിനാൽ സോഫ്റ്റ് വെയറുകൾ യഥാസമയം അപ്ഡേറ്റ് ചെയ്യാനും നിർദേശമുണ്ട്. ലിങ്കുകൾ സന്ദർശിക്കുമ്പോഴും പബ്ലിക് വൈ-ഫൈ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോഴും ജാഗ്രത വേണമെന്നാണ് നിർദേശം.
മാക്ബുക്ക്, ഐപാഡ്, ഐഫോൺ, വിഷൻ പ്രോ ഹെഡ്സെറ്റ് എന്നിവയുടെ ഉപഭോക്താക്കൾ ജാഗ്രത സ്വീകരിക്കേണ്ടതാണ്. വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് മാത്രം (ആപ്പിൾ ആപ്പ് സ്റ്റോർ) ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. ഏറ്റവും പുതിയ വേർഷനിലേക്ക് സോഫ്റ്റ് വെയർ അപ്ഡേറ്റ് ചെയ്യുകയെന്നതാണ് സുരക്ഷാവീഴ്ചയെ പ്രതിരോധിക്കാനുള്ള പ്രധാന പോംവഴി. ടു-ഫാക്ടർ ഒതന്റിക്കേഷൻ (2FA) Enable ചെയ്തിടാനും കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം നിർദേശിക്കുന്നു.
റിസ്കിലുള്ള ഡിവൈസുകൾ
ഐഫോൺ XS
ഐപാഡ് Pro (12.9-ഇഞ്ച്, 10.5-ഇഞ്ച്, 11-ഇഞ്ച്)
ഐപാഡ് എയർ,
ഐപാഡ്,
iOS ഉള്ള iPad mini
17.4.1-നേക്കാൾ മുമ്പുള്ള iPadOS പതിപ്പുകൾ,
iPhone 8,
ഐഫോൺ 8 പ്ലസ്
ഐഫോൺ X
ഐപാഡ് അഞ്ചാം തലമുറ
iOS-നൊപ്പം iPad Pro (9.7-ഇഞ്ച്, 12.9-ഇഞ്ച് ഒന്നാം തലമുറ)
16.7.7-നേക്കാൾ മുമ്പുള്ള iPadOS പതിപ്പുകൾ.
MacOS Ventura പതിപ്പുകളുള്ള മാക്ബുക്കുകൾ
macOS Sonoma പതിപ്പുകൾ
1.1.1-ന് മുമ്പുള്ള visionOS പതിപ്പുകളുള്ള Apple Vision Pro ഹെഡ്സെറ്റുകൾ

പ്രതികരിക്കാൻ ഇവിടെ എഴുതുക