പഴങ്ങളും പച്ചക്കറികളും ആരോഗ്യം വർധിപ്പിക്കുമെന്ന് എല്ലാവർക്കും അറിയാം. അവ പോഷകങ്ങൾ, വിറ്റാമിനുകൾ, ആന്റിഓക്സിഡന്റുകൾ, ധാതുക്കൾ എന്നിവയുടെ സവിശേഷമായ പ്രയോജനം പകരുന്നു. ആരോഗ്യകരമായ ഒരു ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ നമ്മെ സഹായിക്കുന്ന നിരവധി ആരോഗ്യ ഗുണങ്ങളും അവശ്യ പോഷകങ്ങളും അടങ്ങിയതാണ് ബീറ്റ്റൂട്ട്.
ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് ബീറ്റ്റൂട്ടിൽ. ബീറ്റ്റൂട്ട് ഒരു സൂപ്പർഫുഡ് എന്ന പേരിൽ ഇടം പിടിച്ചിട്ടുണ്ട്. മണ്ണിനടിയിൽ വളരുന്ന ഈ പച്ചക്കറി പോഷകങ്ങളുടെ ഒരു കലവറയാണെന്ന് എല്ലാവര്ക്കും അറിയാം. വൈവിധ്യമാർന്ന നിരവധി ഗുണങ്ങളുള്ള ഈ പച്ചക്കറി അസംസ്കൃതമായും പലതരം കറികളുടെ രൂപത്തിലും അച്ചാറിട്ടും ഒക്കെ നമ്മൾ കഴിക്കാൻ ഇഷ്ടപ്പെടുന്നു.
ഡിമെൻഷ്യയുടെ പ്രാരംഭ ഘട്ടത്തിൽ സാധാരണയായി ബാധിക്കുന്ന മസ്തിഷ്ക മേഖലയായ സോമാറ്റോമോട്ടോർ കോർട്ടെക്സിന്റെ ഓക്സിജൻ മെച്ചപ്പെടുത്തുന്നതിലൂടെ മസ്തിഷ്ക ന്യൂറോപ്ലാസ്റ്റിസിറ്റി മെച്ചപ്പെടുത്തുന്നു. രക്തസമ്മർദ്ദമുള്ള പ്രായമുള്ള ആളുകൾക്ക് ബീറ്റ്റൂട്ട് ജ്യൂസ് സപ്ലിമെന്റ് നൽകിയപ്പോൾ (വ്യായാമത്തിന് പുറമേ), അവരുടെ മസ്തിഷ്ക ബന്ധം ചെറുപ്പക്കാർക്ക് സമാനമാകാൻ തുടങ്ങി.
ബീറ്റ്റൂട്ടിലുള്ള നൈട്രേറ്റുകൾ നമ്മുടെ ശരീരത്തിൽ നൈട്രിക് ഓക്സൈഡായി മാറും. ഈ നൈട്രിക് ഓക്സൈഡ് മസ്തിഷ്ക കോശങ്ങളെ പരസ്പരം ആശയവിനിമയം നടത്താൻ സഹായിക്കുകയും അതിലൂടെ തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. നൈട്രേറ്റുകളും തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നു.
അൽഷിമേഴ്സ് വരാതെ തടയാൻ ബീറ്റ്റൂട്ട് ജ്യൂസ് നല്ലതാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കാൽസ്യം, ബീറ്റൈൻ, ബി വിറ്റാമിനുകൾ, ഇരുമ്പ്, ആന്റിഓക്സിഡന്റുകൾ എന്നിവയുടെ സാന്നിധ്യം ബീറ്റ്റൂട്ടിനെ കരൾ ഭക്ഷണങ്ങളിൽ മികച്ചതായി പരിഗണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക