വണ്‍പ്ലസിന്റെ ജനപ്രിയ മോഡലായ വണ്‍പ്ലസ് 11ന് ആമസോണിൽ മികച്ച ഡിസ്കൗണ്ട്. 6000 രൂപയുടെ ഡിസ്കൗണ്ട് ആണ് ആമസോണ്‍ വണ്‍പ്ലസ് 11ന് ആയി പ്രഖ്യാപിച്ചിരിക്കുന്നത്. 56,999 രൂപ വിലയില്‍ ആയിരുന്നു ഈ ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ 54,999 രൂപ വിലയില്‍ ആണ് ഈ ഫോണ്‍ ആമസോണിന്റെ വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് 2000 രൂപയുടെ കുറവില്‍. ഇതിന് പുറമെ 4000 രൂപയുടെ കൂപ്പണ്‍ ഡിസ്കൗണ്ടും വണ്‍പ്ലസ് 11ന് ആയി ആമസോണ്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
രണ്ട് ഡിസ്കൗണ്ടുകള്‍ ചേരുമ്പോള്‍ ഫോണിന്റെ മൊത്തം ഡിസ്കൗണ്ട് 6000 രൂപയായി വര്‍ധിക്കുന്നതാണ്. അതായത് 56,999 രൂപയുള്ള ഈ ഫോണ്‍ 50,999 രൂപയ്ക്ക് ഉപയോക്താക്കള്‍ ഇപ്പോള്‍ സ്വന്തമാക്കാം.
ഫോണിന്റെ വിവരങ്ങള്‍ നല്‍കിയിരിക്കുന്ന പേജില്‍ നിന്നായിരിക്കില്ല കൂപ്പണ്‍ കോഡ് നേടാന്‍ സാധിക്കുന്നത്. ഈ ഫോണിന്റെ പെയ്മെന്റ് പേജിലേക്ക് പോകുമ്പോള്‍ ആണ് ഈ കൂപ്പണിന്റെ വിശദവിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുക. മാത്രമല്ല നിങ്ങളുടെ പഴയ ഫോണിന് എക്സ്ചേഞ്ച് ഓഫറും ഉണ്ട്. 27,600 രൂപ വരെയാണ് ഇത്തരത്തില്‍ എക്സ്ചേഞ്ച് ബോണസായി വാഗ്ദാനം ചെയ്തിരിക്കുന്നത്. എക്സ്ചേഞ്ച് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഫോണിന്റെ ഗുണനിലവാരം അനുസരിച്ച് ആയിരിക്കും ഈ വില നിശ്ചയിക്കുക.
5000 mAh ബാറ്ററിയാണ് ഈ ഫോണിനായി വണ്‍പ്ലസ് നല്‍കിയിരിക്കുന്നത്. 100W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയും ഈ ബാറ്ററിയ്ക്ക് ഉണ്ടായിരിക്കുന്നതാണ്. വെറും 30 മിനിറ്റിനുള്ളില്‍ തന്നെ ഇതിന്റെ ചാര്‍ജ് പൂജ്യത്തില്‍ നിന്ന് 100 ശതമാനമായി ഉയര്‍ത്താന്‍ സാധിക്കും എന്നാണ് വണ്‍പ്ലസ് അവകാശപ്പെടുന്നത്.
ട്രിപ്പിള്‍ റിയര്‍ ക്യാമറ സിസ്റ്റമാണ് ഈ ഫോണിനായി വണ്‍പ്ലസ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ പ്രൈമറി ലെന്‍സ് 50 എംപിയാണ്. 48 എംപിയുടെ ഒരു അള്‍ട്രാ വൈഡ് സെന്‍സര്‍, 32 എംപിയുടെ ടെലിഫോട്ടോ സെന്‍സര്‍ എന്നിവയും ഈ ക്യാമറ ഡിപ്പാര്‍ട്ട്മെന്റില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഈ ക്യാമറകള്‍ക്ക് ഒപ്പം തന്നെ ഒരു എല്‍ഇഡ് ഫ്ലാഷ് ലൈറ്റും വണ്‍പ്ലസ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക