ബോളിവുഡ് നടന്മാരിൽ ആഡംബര കാറുകളോട് ഏറ്റവും അധികം പ്രിയമുള്ള നടനാണ് രൺബീർ കപൂർ. താരത്തിന്റെ അവസാന ചിത്രമായ അനിമലിലെ കഥാപാത്രമായ രൺവിജയ് സിങിനെ പോലെതന്നെ വിലകൂടിയ ആഡംബര കാറുകളോടാണ് രൺബീറിനും താല്പര്യം.
താരത്തിന്റെ ഏറ്റവും പുതിയ കാറാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ബെൻ്റ്ലി കോണ്ടിനെൻ്റൽ ജിറ്റി വി8 ആണ് രൺബീർ സ്വന്തമാക്കിയ പുതിയ കാർ. രൺവിജയ്ക്ക് റോൾസ് റോയ്സിനോടാണ് ഇഷ്ടമെങ്കിൽ, രൺബീറിന് ബ്രിട്ടീഷ് ലക്ഷ്വറി കാറുകളോടാണ് കമ്പം. രൺബീറിന്റെ കാർ കളക്ഷൻ വിപുലീകരിക്കാനെത്തിയ ‘ബെൻ്റ്ലി കോണ്ടിനെൻ്റൽ ജിറ്റി വി8’ ന്റെ വില ഏകദേശം 6 കോടി രൂപയാണ്.
41 കാരനായ രൺബീറിന് മെഴ്സിഡസ്-എഎംജി ജി 63, മൂന്ന് കോടിയോളം വിലവരുന്ന റേഞ്ച് റോവർ ഇവോക്ക്, റേഞ്ച് റോവർ സ്പോർട്ട്, ഔഡി 8, ഔഡി ആർ8, ലാൻഡ് റോവർ റേഞ്ച് റോവർ തുടങ്ങിയ കാറുകൾ സ്വന്തമായിട്ടുണ്ട്.
സന്ദീപ് റെഡ്ഡി വംഗയുടെ ആക്ഷൻ ഡ്രാമയായ അനിമൽ എന്ന ചിത്രത്തിലെ രൺബീറിന്റെ വേഷം ശ്രദ്ധനേടിയിരുന്നു. ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ ചിത്രം കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നാണ്. വരാനിരിക്കുന്ന രാമായണത്തെ പശ്ചാത്തലമാക്കി നിർമ്മിക്കുന്ന ചിത്രത്തിൽ ശ്രീരാമനായി രൺബീർ എത്തുമെന്നും അഭ്യൂഹങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക