ബാർലി വെള്ളം ദിവസവും കുടിക്കുന്നത് നിരവധി രോഗങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. അവശ്യ പോഷകങ്ങളാൽ ബാർലി വെള്ളം സമ്പന്നമാണ്. ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ, വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ്, മാംഗനീസ്, മഗ്നീഷ്യം, സിങ്ക്, ചെമ്പ്, ആൻറി ഓക്സിഡൻറുകൾ എന്നിവ ബാർലിയിൽ അടങ്ങിയിരിക്കുന്നു.
മൂത്രനാളി, മൂത്രാശയം തുടങ്ങിയ ഭാഗങ്ങളിൽ വരാറുള്ള അണുബാധയ്ക്കെതിരെ പോരാടാനും ബാർലി വെള്ളം നല്ലതാണ്. ബാർലി വെള്ളത്തിൽ ഉള്ള ഡൈയൂററ്റിക് ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്. യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ (UTI) ഉണ്ടായാൽ അണുബാധ കുറയുന്നതിന് ബാർലി വെള്ളം ദിവസവും കുടിക്കുക.
ബാർലി വെള്ളത്തിൽ ഉയർന്ന അളവിൽ നാരുകളുണ്ട്. ഇത് ശരിയായ ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്.
ബാർലിയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്. എന്തെന്നാൽ ഫൈബർ കൂടുതൽ നേരം വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കും.
ബാർലി വെള്ളത്തിന് കുറവ് ഗ്ലൈസെമിക് സൂചികയാണ് ഉള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം കൂടുന്നത് തടയുന്നു. പ്രമേഹമുള്ള വ്യക്തികളിൽ സ്ഥിരമായ ഗ്ലൂക്കോസിന്റെ അളവ് നിലനിർത്തുന്നതിന് ബാർലി വെള്ളം സഹായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക