സവാള അരിഞ്ഞാൽ കരയാത്തവരായി ആരുമുണ്ടാകില്ല. ഒട്ടുമിക്ക എല്ലാവർക്കും സവാള അരിഞ്ഞാൽ കണ്ണിൽ നിന്നും ധാരയായി വെള്ളം ഒഴുകും. കുറച്ച് കരയിപ്പിക്കും എങ്കിലും ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ്. എന്തൊക്കെയാണ് സവാള ഉപയോഗിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്ന് നോക്കാം.
ആരോഗ്യകരമായ ചില കെമിക്കലുകൾ അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹമുള്ളവർക്ക് രക്തത്തിലെ ഷുഗർ നില നിയന്ത്രിക്കുന്നതിന് സവാള വളരെയധികം സഹായിക്കുന്നുണ്ട്. ധാരാളം ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ സവാള ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായകമാണ്.
സൾഫർ അടക്കമുള്ള ചില ഘടകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ എല്ലുകൾക്ക് ആരോഗ്യം പ്രധാനം ചെയ്യുന്നതിന് സവാള സഹായകമാണ്. സൾഫർ അടക്കമുള്ള ചില ഘടകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സവാള സഹായിക്കുന്നുണ്ട്.
ഫൈബർ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ദഹന പ്രശ്നങ്ങൾ അകറ്റുന്നതിനും ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റുന്നതിനും എല്ലാം വളരെ ഗുണകരമായ ഒന്നാണ് സവാള. വൈറ്റമിൻ സി അടക്കമുള്ള ചില ഘടകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സവാള സഹായിക്കുന്നുണ്ട്. പല ആരോഗ്യ പ്രശ്നങ്ങളെയും അസുഖങ്ങളെയും ചെറുക്കുന്നതിന് ആന്റിഓക്സിഡന്റ് ധാരാളമായി അടങ്ങിയിരിക്കുന്ന സവാള സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക