ഹോണർ തങ്ങളുടെ ഏറ്റവും പുതിയ ഫോണായ ഹോണര്‍ എക്സ് 7 ബി 5ജി ആഗോളതലത്തില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഹോണര്‍ പുറത്തിറക്കിയ എക്സ് 7 ബി 4ജിയുടെ അപ്ഗ്രേഡ് പതിപ്പാണ് പുതിയ ഹോണര്‍. ഒരു ബഡ്ജറ്റ് ഫോണ്‍ എന്ന നിലയ്ക്കാണ് ഹോണര്‍ എക്സ് 7 ബി 5ജി അവതരിപ്പിച്ചിരിക്കുന്നത്.
729 മലേഷ്യന്‍ റിങ്കറ്റ് ആണ് ഈ ഫോണിന്റെ വില. അതായത് ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 12,825 രൂപ. നിലവില്‍ മലേഷ്യയില്‍ ആണ് ഈ ഫോണ്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. കൂടാതെ ഏഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ ചില രാജ്യങ്ങളിലും ഈ ഫോണ്‍ ഹോണര്‍ പുറത്തിറക്കിയിട്ടുണ്ട്. അധികം വൈകാതെ തന്നെ ഈ ഫോണും ഹോണര്‍ ഇന്ത്യയില്‍ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രധാനമായും ക്രിസ്റ്റല്‍ സില്‍വര്‍, എമറാള്‍ഡ് ഗ്രീന്‍, മിഡ്നൈറ്റ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ആണ് ഹോണര്‍ എക്സ് 7 ബി 5ജി പുറത്തിറക്കിയിരിക്കുന്നത്. ഈ ഫോണിന് ഏകദേശം 199 ഗ്രാം ഭാരവും 8.24 എംഎം കനവും ഉണ്ടാകും എന്നാണ് ഹോണറിന്റെ വെബ്സൈറ്റ് അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക