ഉറക്കത്തിൽ സ്വപ്നം കാണാത്തവരായി ആരും ഉണ്ടാകില്ല. നല്ലതും മോശമായതും പേടിപ്പെടുത്തുന്നവയും ഒക്കെ നമ്മൾ സ്വപ്നം കാണുന്നുണ്ട്. ചിലപ്പോൾ ചില അർത്ഥമില്ലാത്ത സ്വപ്നങ്ങൾ കാണുകയും രാവിലെ ആകുമ്പോൾ ഒന്നും ഓർമ്മ ഇല്ലാതിരിക്കുകയും വരെ ചെയ്യാറുണ്ട്. ചില സ്വപ്നങ്ങൾ കാണുന്നത് വളരെ നല്ലതാണ് എന്നാണ് പഠനങ്ങൾ പറയുന്നത്.
വ്യത്യസ്തങ്ങളായ ഫലങ്ങളാണ് ചില സ്വപ്നങ്ങൾക്ക് ഉള്ളത്. അത്തരത്തിലുള്ള ചില സ്വപ്നങ്ങൾ ഏതെല്ലാമാണ് നോക്കാം. ഇനി പറയുന്നു കാര്യങ്ങൾ സ്വപ്നത്തിൽ കാണുകയാണെങ്കിൽ ജീവിതത്തിൽ വളരെ ശുഭകരമായ എന്തോ ഒന്ന് സംഭവിക്കാൻ പോകുന്നതിന്റെ സൂചനയാണ് എന്നാണ് സ്വപ്ന ശാസ്ത്രത്തിൽ വിദഗ്ധരായവർ പറയുന്നത്.
ഏതെങ്കിലും വിധത്തിലുള്ള ജോലികൾ നമ്മുടെ ജീവിതത്തിൽ മുടങ്ങി കിടക്കുന്നുണ്ടെങ്കിൽ കുതിരസവാരിയും കുതിരയെയും ഒക്കെ സ്വപ്നം കാണുന്നതിലൂടെ അത് പെട്ടെന്ന് നടക്കും എന്നതിന്റെ സൂചനയാണ് എന്നാണ് വിശ്വാസം. ഉറക്കത്തിൽ കണ്ണാടിയും കണ്ണാടിയിൽ മുഖം നോക്കുന്നതും പോലെയുള്ള സംഭവങ്ങൾ സ്വപ്നം കാണുന്നത് ദാമ്പത്യ ജീവിതത്തിലെ സന്തോഷത്തെയാണ് സൂചിപ്പിക്കുന്നത്.
അതേസമയം വിവാഹം കഴിക്കാത്ത പെൺകുട്ടികളാണ് ഇത്തരത്തിൽ കണ്ണാടി സ്വപ്നം കാണുന്നത് എങ്കിൽ അവരുടെ വിവാഹം എത്രയും പെട്ടെന്ന് നടക്കും എന്നതിന്റെ സൂചനയാണ് ഇതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സാമ്പത്തിക ബാധ്യതകളിൽ നിന്ന് വളരെ പെട്ടെന്ന് മോചനം നേടാൻ സാധിക്കുമെന്നതാണ് നഖം മുറിക്കുന്നതടക്കമുള്ള കാര്യങ്ങൾ സ്വപ്നമായി കാണുന്നതിലൂടെ സംഭവിക്കുക എന്നതാണ് വിശ്വാസം.
അതുപോലെ തന്നെയാണ് മുടി വെട്ടുന്നതും. മുടി വെട്ടുന്നത് സ്വപ്നത്തിൽ കാണുന്നത് മുടങ്ങിക്കിടക്കുന്ന പദ്ധതികൾ വളരെ പെട്ടെന്ന് പൂർത്തിയാകും എന്നതിന്റെ സൂചനയാണെന്നാണ് കരുതപ്പെടുന്നത്. സ്വപ്നത്തിൽ മഴ കാണുന്നതിലൂടെ ഭാവിയിൽ സുന്ദരിയായ ജീവിത പങ്കാളിയെ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഉറക്കത്തിൽ ചന്ദ്രനെ സ്വപ്നം കാണുന്നതിലൂടെ കുടുംബത്തിൽ പുരോഗതിയും സമൃദ്ധിയും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. വെറ്റില മുറുക്കുന്നത്, വെറ്റില എന്നിവ സ്വപ്നത്തിൽ തെളിയുന്നതിലൂടെ സമൃദ്ധി, സന്തോഷം എന്നിവ ബന്ധങ്ങളിൽ ഉണ്ടാകുമെന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക