വാൾനട്ട് ധാരാളം പോഷകഗുണങ്ങളുള്ള നട്സാണ്. കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം എന്നിവയിൽ ഉയർന്ന തോതിൽ വാൾനട്ടിൽ ഉൾപ്പെടുന്നു. വാൾനട്ടിൽ വിറ്റാമിൻ ഇ, വിറ്റാമിൻ ബി 5 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ നിറവും തിളക്കവും വർധിപ്പിക്കുന്നു.
കുതിർത്ത വാൾനട്ട് കഴിക്കുന്നത് ശരീരത്തിലെ ഷുഗർ ലെവലും അതുപോലെ കൊളസ്ട്രോൾ ലെവലും പെട്ടെന്ന് കുറയാൻ വളരെയധികം നല്ലതാണ്. കുതിർത്ത വാൾനട്ടിൽ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയതിനാൽ, ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്ക് പോലുള്ള ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാക്കുന്നു.
വാൾനട്ട് ദിവസവും കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്നതായി അമേരിക്കൻ ഹാർട്ട് അസോസിയേഷൻ അറിയിച്ചു. വാൾനട്ട് കഴിച്ചതിന് ശേഷം ശരീരത്തിൽ ശരിയായ രീതിയിൽ തന്നെ കോശങ്ങളുടേയും അതുപോലെ ഹോർമോണുകളുടേയും പ്രവർത്തനം നടക്കുന്നു. ഇത് ശരീരത്തിൽ ഇൻസുലിൻ നില കുറയ്ക്കാൻ സഹായിക്കുന്നുണ്ട്.
കുതിർത്ത വാൽനട്ട് കഴിക്കുന്നതിലൂടെ ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കുന്നതിന് നല്ലതാണ്. വാൾനട്ടിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാൻ ശരീരത്തെ സഹായിക്കുന്നു. കുതിർത്ത വാൾനട്ടിന്റെ കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് 15 മാത്രമായതിനാൽ പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ഭക്ഷണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക