പലരേയും അലട്ടുന്ന പ്രശ്നമാണ് അമിതവണ്ണം. വണ്ണം കൂടുമെന്ന പേടി കാരണം ഇഷ്ടഭക്ഷണം പോലും ഒഴിവാക്കുന്നവരാണ് അധികം പേരും. 25 – 35 വയസു വരെ ഡയറ്റ് നോക്കി ഭാരം നിയന്ത്രിക്കാം. എന്നാൽ 35 വയസ് കഴിഞ്ഞാൽ വിവിധ ആരോഗ്യപ്രശ്നങ്ങൾ അലട്ടാം.
പ്രായം കൂടുമ്പോൾ ശരീരത്തിലെ ഉപാപചയപ്രവർത്തനം മന്ദഗതിയിലാകുന്നു. ശരീരഭാരം അവർ പോലും അറിയാതെ വർദ്ധിക്കുന്നു. ഇന്ത്യയിലെ നഗരങ്ങളിലെ മൂന്നിൽ രണ്ടു സ്ത്രീകളും 35 വയസ്സിനു മുകളിലുള്ള ഗ്രാമപ്രദേശങ്ങളിൽ മൂന്നിലൊന്ന് പേരും അമിതഭാരരം കാരണം ബുദ്ധിമുട്ടുന്നതായി ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. 35 വയസ് കഴിഞ്ഞ സ്ത്രീകൾ ശരീരഭാരം കുറയ്ക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നന്ന് അറിയാം.
- ദിവസവും ഒരു മണിക്കൂർ നടക്കണം. നടത്തം ഒരു നല്ല വ്യായാമമാണ്, ഇത് കലോറി എരിച്ചുകളയാൻ നല്ലതാണ്.
- ശരീരഭാരം നിയന്ത്രിച്ച് നിർത്താൻ നിങ്ങളുടെ ഭക്ഷണക്രമവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഭക്ഷണത്തിലെ നാരുകൾ ഒരു ദിവസം 30-35 ഗ്രാമായി വർദ്ധിപ്പിക്കുക.
- ശരീരഭാരം നിലനിർത്താൻ ചില ഡയറ്റ് ടിപ്പുകൾ സഹായകമാകും. രാത്രിയിൽ ലഘുവായ ഭക്ഷണം കഴിക്കുക. രാത്രിയിൽ കിടക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് തന്നെ അത്താഴം കഴിക്കുക.
- എണ്ണ ഉപയോഗം പരിമിതപ്പെടുത്തുക. എണ്ണ ഉപഭോഗം പ്രതിദിനം 2-3 ടേബിൾസ്പൂൺ ആയി കുറയ്ക്കണം.
- ദിവസവും ഒരു നേരം സാലഡ് ശീലമാക്കുക. ഇത് നിങ്ങളുടെ ശരീരത്തിന് പോഷകങ്ങൾ നൽകുമെന്ന് മാത്രമല്ല അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക