നമ്മുക്ക് ഏറ്റവും ഇഷ്ടമുള്ള വിഭവങ്ങളാണ് മുട്ടയും ചിക്കനും കൊണ്ട് തയ്യാറാക്കാറ്. എന്നാൽ ഇതിൽ ഏതാണ് കൂടുതൽ ആരോഗ്യകരം എന്ന നമുക്ക് പലർക്കും അറിവില്ല. കൂടുതല്‍ പ്രോട്ടീന്‍ ചിക്കനിലാണോ മുട്ടയിലോ എന്നതില്‍ പലര്‍ക്കും സംശയമുണ്ട്.
ശരീരത്തിന് പ്രോട്ടീൻ ലഭിക്കാൻ മുട്ട, മാംസം, പയർവർഗ്ഗങ്ങൾ, പാൽ ഉൽപന്നങ്ങൾ, മത്സ്യം, സോയ ഉൽപന്നങ്ങൾ എന്നിവയാണ് ഇതിനായി നിങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്. കോഴിയിറച്ചിയിലും മുട്ടയിലും ശരീരത്തിന് വേണ്ട പ്രോട്ടീൻ ധാരാളായി ഉണ്ട്. എങ്കിലും ഏറ്റവുമധികം പ്രോട്ടീൻ ലഭിക്കുന്നതും പോഷകഗുണമുള്ളതും ഏതാണെന്ന് അറിഞ്ഞിരിക്കാം…
ഫിറ്റ്നസ് പ്രേമികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവാണ് ചിക്കൻ. കാരണം പ്രോട്ടീന്റെ മികച്ച ഉറവിടമാണ് ചിക്കന്‍. യുഎസ് അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റിന്റെ (യുഎസ്ഡിഎ) കണക്കനുസരിച്ച് 100 ഗ്രാം ചിക്കനിൽ 143 കലോറി ഊർജ്ജം, 24.11 ഗ്രാം പ്രോട്ടീൻ, 2.68 ഗ്രാം കാർബോഹൈഡ്രേറ്റ്, 3.12 ഗ്രാം ഫാറ്റ് എന്നിവയുണ്ട്. ഒപ്പം കാത്സ്യം, അയൺ, സോഡിയം, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയും ചിക്കനില്‍ ഉൾപ്പെടുന്നു.
ചിക്കന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത പോഷകങ്ങളാണ് ഉള്ളത്. നിങ്ങള്‍ ഏത് ഭാഗം കഴിക്കുന്നുവോ, അത് അനുസരിച്ചായിരിക്കും പോഷകഗുണം ലഭിക്കുക. ശരീരഭാരം കുറയ്ക്കാനോ കൂടുതൽ പേശികൾ വളർത്താനോ ആഗ്രഹിക്കുന്നുവെങ്കിൽ, ചിക്കൻ ബ്രെസ്റ്റാണ് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക