നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് കുടംപുളി.മരപ്പുളി, പിണംപുളി, വടക്കൻപുളി എന്നിങ്ങനെ വിവിധ പേരുകളിൽ കുടംപുളി അറിയപ്പെടുന്നു. കുടംപുളി ഔഷധമായും ആഹാരമായും ഉപയോഗിച്ചുവരുന്നു. കുടംപുളിയുടെ തോടിൽ അമ്ലങ്ങൾ, ധാതുലവണങ്ങൾ, മാംസ്യം, കൊഴുപ്പ്, അന്നജം എന്നിവ അടങ്ങിയിരിക്കുന്നു.
ഹൈഡ്രോക്സി സിട്രിക് ആസിഡ്, അസ്കോർബിക് ആസിഡ്, ടാർടാറിക് ആസിഡ്, ഫോസ്ഫേറിക് ആസിഡ് എന്നിവയാണ് കുടംപുളിതോടിലെ പ്രധാന അമ്ലങ്ങൾ. കൂടാതെ കാൽസ്യം, പൊട്ടാസ്യം, എന്നിവയുമുണ്ട്. കുടം പുളിയുടെ ചില ഗുണങ്ങൾ അറിയാം.
- കുടംപുളിയുടെ തളിരില, വിത്ത്, വേരിൻ മേൽതൊലി എന്നിവയും ഔഷധമായി ഉപയോഗിക്കുന്നുണ്ട്. കുടംപുളി വാതത്തെയും കഫത്തെയും ശമിപ്പിക്കുന്നു. ദഹനശക്തി വർധിപ്പിക്കുന്നു. ശരീരത്തിന്റെ ചുട്ടുനീറ്റൽ, ദാഹം എന്നിവയെ ശമിപ്പിക്കും.
- മോണയ്ക്ക് ബലം ലഭിക്കുന്നതിനു കുടംപുളി തിളപ്പിച്ചെടുത്ത വെള്ളം വായിൽ കവിൾ കൊള്ളുക.മോണകളിൽ നിന്നും രക്തം വരുന്ന സ്കർവീ രോഗത്തിലും ഈ തൈലം ഫലപ്രദമാണ്.
- ചുണ്ട്, കൈകാലുകൾ എന്നിവ വിണ്ടുകീറുന്നതു തടയുന്നതിനു കുടംപുളി വിത്തിൽ നിന്ന് എടുക്കുന്ന തൈലം പുരട്ടുക. വ്രണങ്ങൾ ഉണങ്ങുന്നതിനും ഈ തൈലം പുരട്ടാം.
- വീക്കം, കുത്തിനോവ്, വേദന എന്നിവയ്ക്ക് കൂടംപുളി ഇല അരച്ചു ലേപനമായും മറ്റ് ഇലകൾക്കൊപ്പം കിഴിയായും ഉപയോഗിക്കാം. ത്വക് രോഗങ്ങളിൽ കുടം പുളി വേരിൻ മേൽത്തൊലി അരച്ചു പുരട്ടാം. പ്രമേഹരോഗികൾ ദിവസവും കുടംപുളി കഴിക്കുന്നതു രക്തത്തിൽ പഞ്ചസാരയുടെ അളു കുറയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക