പണ്ടു കാലങ്ങളിൽ സുലഭമായിരുന്ന എല്ലാത്തരം ചേമ്പുകളുടെയും മടന്ത കറി വയ്ക്കാൻ ഉപയോഗിച്ചിരുന്നു. ഇതിനു വേണ്ടത് ചേമ്പിന്റെ കുരുന്നിലയും തണ്ടുമാണ്. ചേമ്പിന്റെ നാമ്പും(ഇല വിടരുന്നതിനു മുന്‍പുള്ളത്, ചുരുണ്ട് തന്നെയാവും നാമ്പില കാണപ്പെടുന്നത്.
വയലോരത്ത് വളർന്നു നിൽക്കുന്ന ചേമ്പുകളുടെ നാമ്പോടു ചേർന്ന തളിരലയാണ് കൂടുതലായി ആളുകൾ മടന്തക്കറി വയ്ക്കാൻ ഉപയോഗിക്കുന്നത്. തേങ്ങ ചേർത്താണ് ഇവ ഉപയോഗിക്കുന്നത്.
ആറന്മുള വള്ളസദ്യയിലെ പ്രധാനിയാണ് ചുറ്റിക്കെട്ടിയ മടന്തയില തോരൻ. മുൻപ് ആറന്മുള പ്രദേശങ്ങളിൽ മടന്ത വ്യാപകമായി കൃഷി ചെയ്തിരുന്നു. മടന്ത എങ്ങനെയാണ് കാരിയാക്കുന്നത് എന്ന് നോക്കിയാലോ.
ചേരുവകൾ
- ചേമ്പിന്റെ കുരുന്നില – നാല് എണ്ണം
- ചേമ്പിന്റെ തണ്ട് – നാല് എണ്ണം
- ഉണക്കമീന്‍ – മൂന്ന് കഷണം
- തേങ്ങ തിരുമ്മിയത് – അര മുറി
- ചെറിയ ഉള്ളി – നാല് എണ്ണം
- മുളകുപൊടി – രണ്ട് ടേ.സ്പൂണ്‍
- മഞ്ഞള്‍ പൊടി – ഒരു ടീ.സ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
- വാളന്‍ പുളി – ഒരു നെല്ലിക്കാ വലിപ്പത്തില്‍
തയ്യാറാക്കുന്ന വിധം
ആദ്യം കുരുന്നില ചെറുതായി കീറിയെടുത്ത് ചുരുട്ടിയെടുക്കണം. വട്ടത്തില്‍ ചുരുട്ടി കെട്ടി വെയ്ക്കണം. ചേമ്പിന്റെ തണ്ട് അതിന്റെ തൊലി ഇളക്കി കളഞ്ഞു ചെറിയ കഷണങ്ങളാക്കണം. ചുവടു കട്ടിയുള്ള പാത്രത്തില്‍ ചേമ്പിന്റെ തണ്ടും ചുരുട്ടി തയ്യാറാക്കി വെച്ചിരിക്കുന്ന ചേമ്പിന്റെ ഇലയും മഞ്ഞള്‍ പൊടി, മുളക് പൊടി,കുറച്ച് ഉപ്പ്, ഉണക്കമീന്‍ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കിയത്, അല്‍പ്പം വെള്ളം ചേര്‍ത്ത് വേവിക്കുക.
അര ഗ്ലാസ് വെള്ളം മതിയാകും. പുളി പിഴിഞ്ഞ വെള്ളവും ചേര്‍ക്കണം(ഉണക്കമീന്‍ ഉപ്പുള്ളതായത് കൊണ്ട് അതിന്റെ ഉപ്പു കണക്കിലെടുത്ത് വേണം ഉപ്പു ചേര്‍ക്കാന്‍) ഇത് വെന്തു വരുമ്പോഴേയ്ക്കും തേങ്ങയും ചെറിയ ഉള്ളിയും നല്ല മഷി പോലെ അരച്ചത് ചേര്‍ക്കണം. ചെറിയ തീയില്‍ വേവിക്കുക.തിളക്കാന്‍ പാടില്ല. കടുക് താളിച്ചൊഴിച്ചു കഴിഞ്ഞാല്‍ പഴമക്കാരുടെ ‘മടന്ത കൂട്ടാന്‍’ റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക