ആരോഗ്യത്തിനേറെ ഗുണങ്ങൾ ചെയ്യുന്ന ഒന്നാണ് കരിഞ്ചീരകം. അനുഗ്രഹത്തിന്റെ വിത്ത് എന്നാണ് ഇതിനെ വിളിക്കുന്നത്. നിഗെല്ല സീഡ്സ് എന്നും അറിയപ്പെടുന്ന കരിഞ്ചീരകം വിഭവങ്ങള്‍ക്ക് സ്വാദും നല്കുന്നു. വിറ്റാമിനുകള്‍, ഫൈബര്‍, അമിനോ ആസിഡുകള്‍, പ്രോട്ടീന്‍, ഫാറ്റി ആസിഡുകള്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടെ നിരവധി പോഷകങ്ങളുടെ ഗുണം ഇതില്‍ നിറഞ്ഞിരിക്കുന്നു. എന്നാൽ പലർക്കും ഈ കരിഞ്ചീരകത്തിന്റെ ഗുണങ്ങളെ കുറിച്ച് അറിയില്ല എന്നതാണ് വാസ്തവം. തലമുറകളായി ഉപയോഗിച്ച് വരുന്ന സുഗന്ധവ്യഞ്ജനമാണിത്. കരിഞ്ചീരകത്തിന്റെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.
- മണ്‍സൂണ്‍ കാലത്തെ ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് ഉത്തമപരിഹാരമാണ് കരിഞ്ചീരകം. സോറിയാസിസ് അല്ലെങ്കില്‍ മുഖക്കുരു ഉണ്ടെങ്കില്‍ കരിഞ്ചീരകം നിങ്ങളെ സഹായിക്കും. ആന്റി ബാക്ടീരിയല്‍, ആന്റി മൈക്രോബയല്‍, ആന്റി വൈറല്‍, ആന്റി ഫംഗല്‍, ആന്റി പാരാസൈറ്റിക് പ്രോപ്പര്‍ട്ടികള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ഈ ചര്‍മ്മപ്രശ്നങ്ങള്‍ക്കെതിരെ ഇത് ഫലപ്രദമാണെന്ന് വിശ്വസിക്കപ്പെടുന്നു.
- കരിഞ്ചീരക എണ്ണ മുടിയിൽ പുരട്ടുന്നത് മുടി നല്ല ഉള്ളോടെ, ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്നു. കരിഞ്ചീകത്തിലെ ആൻറി ബാക്ടീരിയൽ, ആൻറി മൈക്രോബയൽ, ആൻറി വൈറൽ, ആൻറി ഫംഗൽ, ആൻറി പാരാസൈറ്റിക് ഘടകങ്ങളാണ് ചർമ്മത്തിന് ഈ ഗുണങ്ങൾ നൽകുന്നത്.
- ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കരിഞ്ചീരകം കഴിക്കാവുന്നതാണ്. പ്രതിരോധ ശേഷി കൂട്ടാനും ഇത് സഹായകമാണ്. രാവിലെ വെറും വയറ്റിൽ തേനും കരിഞ്ചീരക ഓയിലും തുല്യ അളവിൽ കലർത്തി ഒരു ടീസ്പൂൺ കഴിക്കുന്നത് നല്ലതാണെന്ന് വിദഗ്ധർ പറയുന്നു.
- സ്ത്രീകളിലെ വെള്ളപോക്ക്, രക്തസ്രാവം, ആർത്തവ സമയത്തെ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കുള്ള പ്രതിവിധിയായി കരിഞ്ചീരകത്തെ ഉപയോഗിക്കാവുന്നതാണ്.
- രക്തസമ്മർദ്ദം, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവെക്കുന്ന ഒന്നാണ് കൊളസ്ട്രോൾ. ആരോഗ്യകരമായ ആഹാര ശൈലിയിലൂടെ കൊളസ്ട്രോളിനെ നിയന്ത്രിക്കാവുന്നതാണ്. ഭക്ഷണത്തിൽ കരിഞ്ചീരകം ചേർക്കുന്നത് ഗുണങ്ങൾ ചെയ്യും.
- ഗ്യാസ്, അസിഡിറ്റി, അൾസർ തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. പൈൽസ്, മലബന്ധം എന്നിവയ്ക്കുള്ള പരിഹാരവും ഈ കുഞ്ഞൻ വിത്തിലുണ്ട്. ദിവസവും രണ്ട് ഗ്രാം കരിഞ്ചീരകം കഴിക്കുന്നത് നല്ലതാണ്.
- ആസ്തമ, അലര്‍ജി, ശ്വാസകോശ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് ഇത്. ഒരു ടീസ്പൂണ്‍ ഇതിന്റെ തൈലം ചൂടുവെള്ളതത്തില് കലര്‍ത്തി കുടിയ്ക്കുന്നതു ഗുണം നല്‍കും. ഇതു ചേര്‍ത്ത വെള്ളത്തില്‍ ആവി പിടിയ്ക്കുന്നതും ഏറെ നല്ലതാണ്.
- ലൈംഗിക ശേഷിയ്ക്ക് ഇത് നല്ലൊരു മരുന്നാണ്. ഒരു സ്പൂണ്‍ കരിഞ്ചീരക തൈലം ഓറഞ്ച് ജ്യൂസിലോ ചെറുനാരങ്ങാജ്യൂസിലോ കലര്‍ത്തി കുടിയ്ക്കുന്നതു ഗുണം നല്‍കും. വൃഷണത്തിലുണ്ടാകുന്ന നീര്‍വീക്കം തടയാനുള്ള നല്ലൊരു വഴി കൂടിയാണ് ഇത്. കരിഞ്ചീരക തൈലം ഈ ഭാഗത്തു പുരട്ടുന്നത് നല്ലതാണ്.
- ശരീരത്തിന് പ്രതിരോധ ശേഷി നല്കുന്ന ഒന്നാണ് ഇത്. ടോണ്‍സില്‍, തൊണ്ടവീക്കം എന്നിവയ്ക്കൊപ്പമുള്ള തീവ്രമായ ടോണ്‍സില്ലോഫാരിന്‍ജിറ്റിസിന് കരിംജീരകം ഫലപ്രദമാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. അടിസ്ഥാനപരമായി ഇത് തൊണ്ടയിലെ വൈറസ് ബാധയ്ക്ക് ശമനം നല്‍കും.
- വിളര്‍ച്ച പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് കരിഞ്ചീരകം. പുതിനയില ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ കരിഞ്ചീരക തൈലം കലര്‍ത്തി രാവിലെയും വൈകീട്ടും കുടിയ്ക്കാം. ഇത് 21 ദിവസം അടുപ്പിച്ചു ചെയ്താല്‍ ഗുണമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക