ഏതു പ്രായക്കാർക്കും കഴിക്കാൻ ഇഷ്ട്ടമുള്ള ഒന്നാണ് ചോക്ലേറ്റ്. എന്നാൽ ചോക്ലേറ്റ് കഴിച്ചാൽ ഷുഗറും മാറ്റ് അസുഖങ്ങളും ഉണ്ടാകുമെന്ന് പൊതുവെ പറയാറുള്ളത്. പക്ഷെ ചോക്ലേറ്റിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് പലർക്കും അറിവില്ല…
ഒന്ന്…
ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിച്ച് നിർത്താൻ കഴിയുന്ന ഭക്ഷണമാണ് ചോക്ലേറ്റ്. കൂടാതെ ഇവയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിയിരിക്കുന്നു. ഇത് നല്ല കൊളസ്ട്രോൾ അളവ് വർദ്ധിപ്പിക്കാൻ നല്ലതാണ്. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ചോക്ലേറ്റ് സഹായിക്കുന്നു.
രണ്ട്…
ധാരാളം ആൻ്റിഓക്സിഡൻ്റുകൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചോക്ലേറ്റ്. ഡാർക്ക് ചോക്ലേറ്റിന് ശരീരത്തിന്റെ ഇൻസുലിൻ പ്രതിരോധത്തിൽ നേരിട്ട് സ്വാധീനം ചെലുത്താൻ സാധിക്കും. ഇത് പ്രമേഹം വരാനുള്ള സാധ്യത ഗണ്യമായി താഴ്ത്തുന്നു.
മൂന്ന്…
ചോക്ലേറ്റിലെ ഫ്ലേവനോയിഡുകൾ മസ്തിഷ്കാരോഗ്യത്തിന് മികച്ചതാണ്. എന്തെന്നാൽ, ചോക്ലേറ്റിലെ ആന്റിഓക്സിന്റുകൾ ഓർമ്മശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു. ചോക്ലേറ്റ് ചിന്താശേഷിയും ഓർമ്മശക്തിയും വർധിപ്പിക്കാനും മികച്ചതാണ്.
നാല്…
ഡോപാമൈൻ, സെറോടോണിൻ മുതലായ ശരീരത്തിലെ നല്ല ഹോർമോണുകളെ നിയന്ത്രിച്ച് നിർത്താൻ ചോക്ലേറ്റ് സഹായകമാണ്. പതിവായി ചെറിയ അളവിൽ ചോക്ലേറ്റ് കഴിക്കുന്നത് നിങ്ങളെ സന്തോഷത്തോടെ നിലനിർത്താൻ ഉപകാരപ്പെടും.
അഞ്ച്…
ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് സമ്മർദ്ദം കുറയ്ക്കാൻ മികച്ചതാണെന്ന് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സംഘടിപ്പിച്ച പഠനത്തിൽ പറയുന്നു. ഡാർക്ക് ചോക്ലേറ്റ് കഴിച്ചതിന് ശേഷം സ്ട്രെസ് ഹോർമോൺ കോർട്ടിസോളിന്റെ അളവ് കുറവാണെന്ന് ഗവേഷകർ സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക