ബ്രഹ്മാണ്ഡ ചിത്രങ്ങൾ തെന്നിന്ത്യയ്ക്ക് പരിചയപ്പെടുത്തിയ സംവിധായകൻ ശങ്കറിന്റെ മൂത്തമകൾ ഐശ്വര്യ വിവാഹിതയായി. ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടറായി ജോലിചെയ്തിരുന്ന തരുൺ കാർത്തിക്കാണ് വരൻ. തമിഴ് സിനിമയിലെ നിരവധി സൂപ്പർ താരങ്ങളാണ് ചടങ്ങിന് സാക്ഷ്യം വഹിച്ചു.
രജനികാന്ത്, കമൽഹാസൻ, നയൻതാര, വിഘ്നേശ് ശിവൻ, മണിരത്നം, സ്റ്റാലിൻ, സൂര്യ, കാർത്തി, സുഹാസിനി തുടങ്ങി അനേകം സിനിമ- രാഷ്ട്രീയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ശങ്കറിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ആറ്റ്ലിയുടെ നേതൃത്വത്തിലാണ് വിവാഹ ചടങ്ങുകൾ നടത്തിയത്.
ശങ്കറിന്റെ മൂന്നു മക്കളിൽ, ഐശ്വര്യയും ഇളയ മകൾ അതിഥിയും ഡോക്ടർമാരാണ്. മകൻ അർജിത്ത് സിനിമ മേഖലയിൽ സജീവമാകുകയാണ്. ക്രിക്കറ്റ് താരം രോഹിത് ദാമോദരനെയാണ് ഐശ്വര്യ ആദ്യം വിവാഹം ചെയ്തിരുന്നത്. പോക്സോ കേസ് ആരോപണത്തിൽ രോഹിത് അറസ്റ്റിലായതിനു ശേഷം ഇരുവരും വേർപിരിഞ്ഞു.
രജിനീകാന്തിനെ നായകനാകി സംവിധാനം ചെയ്ത “യന്തിരൻ 2.0”-യാണ് ശങ്കറിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. യന്തിരൻ എന്ന ബ്ലോക്ക് ബസ്റ്റർ സിനിമയുടെ രണ്ടാം ഭാഗമായിരുന്നു ഇത്. അടുത്തതായി ഇന്ത്യൻ 2, ഗെയിം ചെയ്ഞ്ചർ തുടങ്ങിയ ചിത്രങ്ങളാണ് ശങ്കറിന്റെ സംവിധാനത്തിൽ പുരോഗമിക്കുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ 2 ജൂണിൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക