വിജയ്-തൃഷ ജോഡി പ്രധാന കഥാപാത്രങ്ങളായി വൻ വിജയം സമ്മാനിച്ച തമിഴ് ചിത്രമാണ് ഗില്ലി. ചിത്രം റീ റിലീസിന് ഒരുങ്ങുമ്പോൾ ദളപതി ആരാധകരും വലിയ ആവേശത്തിലാണ്. ആ ആവേശം സിനിമയുടെ അഡ്വാൻസ് ബുക്കിങ്ങിലും പ്രതിഫലിച്ചു. പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയില്‍ ഗില്ലി ട്രെൻഡിങ്ങാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ ബുക്ക് മൈ ഷോയിലൂടെ സിനിമയുടെ 6000 ടിക്കറ്റുകളാണ് വിറ്റുകഴിഞ്ഞത്.
ഈ മാസം 20 നാണ് ഗില്ലി റീ റിലീസ് ചെയ്യുന്നത്. 2004 ഏപ്രില്‍ 16 നായിരുന്നു ഗില്ലി ആദ്യമായി റിലീസ് ചെയ്തത്. വിജയ്യുടെ കരിയറിന് മികച്ച കുതിപ്പുണ്ടാക്കിയ സിനിമയിലെ ഗാനങ്ങളിലൊന്ന് തന്റെ ഇഷ്ടപ്പെട്ട ഗാനങ്ങളിലൊന്നാണെന്ന് വിജയ് ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ചിത്രം വീണ്ടും ആരാധകര്‍ക്ക് മുന്നിലെത്തുമ്പോള്‍ ഗില്ലിക്ക് 20 വയസാണ്.
എട്ട് കോടി ബജറ്റിൽ നിർമ്മിച്ച ചിത്രം വിജയ്യുടെ ആദ്യ 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ധരണിയുടെ സംവിധാനത്തിലൊരുങ്ങിയ പ്രകാശ് രാജ്, ആശിഷ് വിദ്യാര്‍ഥി തുടങ്ങിയവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിദ്യാസാഗറാണ് ചിത്രത്തിന് സംഗീത സംവിധാനം ചെയ്തത്. 200 ദിവസത്തിലധികം പ്രദർശനം നടത്തിയ വിജയ് ചിത്രമാണ് ഗില്ലി. വിജയ് എന്ന നടന്റെ താരമൂല്യം ഉയര്‍ന്നതും ഇതേ സിനിമയ്ക്ക് ശേഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക