സ്ത്രീ വ്യത്യാസമില്ലാതെ സാധാരണയായി എല്ലാവരിലും കാണുന്ന പ്രധാന സൗന്ദര്യ പ്രശ്നമാണ് മുടികൊഴിച്ചിൽ.പ്രശ്ന പരിഹാരത്തിനായി എത്ര കാശ് ചിലവാക്കാനും പലരും മടിക്കുന്നില്ല. മുടികൊഴിച്ചിലിന്റെ കാരണങ്ങൾ മനസിലാക്കി അങ്ങനെയുള്ള സാഹചര്യങ്ങളെ ഒഴിവാക്കിയാൽ ഒരു പരിധിവരെ മുടികൊഴിച്ചിൽ തടയാം.
മാനസിക സമ്മര്‍ദ്ദം കുറയക്കാം
താരന് ഉള്‍പ്പെടെ തലയോട്ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും ഭക്ഷണക്രമത്തിലെ അപാകതകള്‍ക്കും ദഹനപ്രശ്നങ്ങള്‍ക്കും മാനസിക സമ്മര്‍ദ്ദമാണ് പ്രധാന കാരണം. യോഗ, ടോക്ക് തെറപ്പി, മെഡിറ്റേഷന്‍, ഉല്ലാസയാത്രകള്‍ മുതലായവ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു. ആഹാരവും ആരോഗ്യവും നല്ലവണ്ണം ശ്രദ്ധിക്കുക. തലയില്‍ എണ്ണതേക്കാനും ശ്രദ്ധിക്കണം.
ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ
മുടിയുടെ ആരോഗ്യത്തില്‍ ഹോര്‍മോണ്‍ വഹിക്കുന്ന പങ്ക് പ്രധാനമാണ്. ഈസ്ട്രജന് ഉള്‍പ്പെടെയുള്ള സ്ത്രീ ഹോര്‍മോണുകള്‍ മുടിയുടെ വളര്‍ച്ചക്ക് സഹായിക്കുമ്പോള്‍ , ആന്‍ഡ്രജന്‍ ഉള്‍പ്പെടുന്ന പുരുഷ ഹോര്‍മോണുകള്‍ മുടിയുടെ വളര്‍ച്ചക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു. പലതരം ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ മുടികൊഴിച്ചിലിന് കാരണമാകും. മുടി വളര്‍ച്ചയെ സഹായിക്കുന്ന ആഹാരക്രമവും പോഷകങ്ങളും ശരീരത്തിലെത്താന്‍ ശ്രദ്ധിക്കണമെന്നതാണ് പരിഹാരം.
പ്രോട്ടീന്‍ അപര്യാപ്തത
പ്രോട്ടീനുകളാലാണ് മുടിയുടെ നിര്‍മ്മാണം തന്നെ. മുട്ട, മീന്‍ , ഇറച്ചി തുടങ്ങിയവ കഴിക്കുന്നത് പ്രോട്ടീന്‍ അപര്യാപ്തത കുറയ്ക്കും. സോയ, ചീസ് തുടങ്ങിയവയിലും പ്രോട്ടീന്‍ ധാരാളമായുണ്ട്.
വിളര്‍ച്ച
ഇരുമ്പിന്റെ അംശം ശരീരത്തില്‍ കുറയുന്നതിനാലാണ് അനീമിയ ഉണ്ടാകുന്നത്. തലവേദന, കിതപ്പ് തുടങ്ങി ഇരുമ്പിന്റെ കുറവുകൊണ്ട് മറ്റുപല അസ്വസ്ഥതകളും അനുഭവപ്പെടാം. ബീറ്റ്റൂട്ട്, ക്യാരറ്റ്, ഇലവര്ഗങ്ങള് എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഓറഞ്ച്, മാങ്ങ, കോളിഫ്ലവര്‍ , തക്കാളി എന്നിവയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. പ്രൊട്ടീനിനായി മത്സ്യം, മാംസം, മുട്ട, ബീന്‍സ്, തൈര് എന്നിവയും ആഹാരത്തിൽ ശീലമാക്കാം. ധാന്യങ്ങള്‍ , പച്ച നിറത്തോടുകൂടിയ ഇലവര്ഗങ്ങള് ,മധുരക്കിഴങ്ങ് എന്നിവയും പോഷകങ്ങള്‍ ലഭിക്കാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക