തിരുവനന്തപുരം: പക്ഷിപ്പനി ആലപ്പുഴയിൽ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്നറിയിപ്പ് നിര്‍ദേശങ്ങളുമായി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ ഓഫീസ്. പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതുമായ കാര്യങ്ങളാണ് നിർദ്ദേശത്തിൽ പറയുന്നത് . ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിൽ പക്ഷിപ്പനി സുസ്ഥിതീകരിച്ചു . ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും നിർദ്ദേശമുണ്ട് .
രോഗബാധിത പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലത്തുള്ള പക്ഷികളെ കൊന്നു മറവു ചെയ്യുന്നതടക്കമുള്ള രോഗനിയന്ത്രണത്തിനുള്ള നടപടികളും മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യം നേരിടുന്നതിന് ആലപ്പുഴ ജില്ല. പക്ഷികളില്‍ ഉണ്ടാകുന്ന അസ്വാഭാവിക മരണം/ അസ്വാഭാവിക ലക്ഷണങ്ങള്‍ എന്നിവ നിരീക്ഷണ വിധേയമാക്കാന്‍ വെറ്ററിനറി സര്ജന്മാര്ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
നിർദ്ദേശങ്ങൾ
1 .കോഴികളുടെ മാംസം (പച്ച മാംസം ) കൈകാര്യം ചെയ്യുന്നതിന് മുന്‍പും ശേഷവും വൃത്തിയാക്കേണ്ടതാണ്.
2 .നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കാൻ ശ്രെമിക്കുക
3 .അസാധാരണമാം വിധം പക്ഷികളുടെ/ ദേശാടന പക്ഷികളുടെ മരണം ശ്രദ്ധയില്‍ പെട്ടാല്‍ അടുത്തുള്ള മൃഗസംരക്ഷണ വകുപ്പിന്റെ സ്ഥാപനത്തില്‍ അറിയിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക