ഓരോ ദിവസവും ചൂടു കൂടിവരികയാണ്. അതുകൊണ്ടുതന്നെ കുടിക്കുന്ന വെള്ളത്തിന്റെ അളവും കൂടുതലാണ്. പുറത്തുപോയി തിരിച്ചെത്തുമ്പോള്‍, ഫ്രിഡ്ജില്‍നിന്ന് ഒരു കുപ്പി തണുത്തവെള്ളമെടുത്ത് കുടിക്കുകയാണ് മിക്കവരുടെയും പതിവ്. എന്നാല്‍ ഈ വേനല്‍ക്കാലത്ത്
ഫ്രിഡ്ജിൽ നിന്ന് നേരിട്ട് വെള്ളം കുടിക്കുന്നത് എല്ലാവരും ഒഴിവാക്കണമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. വേനല്‍ക്കാലത്ത് തണുത്തവെള്ളം കുടിച്ചാല്‍ നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. ഫ്രിഡ്ജിൽ നിന്ന് തണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കേണ്ട കാരണങ്ങൾ അറിയാം.
- തണുത്ത വെള്ളം കുടിക്കുന്നത് തൊണ്ടയ്ക്ക് അസ്വസ്ഥതയും തൊണ്ടയിലെ വീക്കം വർധിപ്പിക്കുകയും ചെയ്യും. പ്രത്യേകിച്ച ഭക്ഷണം കഴിച്ചതിന് ശേഷം തണുത്ത വെള്ളം കുടിക്കുന്നത് തൊണ്ടയിൽ മ്യൂക്കസ് ഉൽപ്പാദനം വർദ്ധിപ്പിക്കും. ഇത് ജലദോഷം, പനി, അല്ലെങ്കിൽ അലർജി പോലെയുള്ളവയുടെ ലക്ഷണങ്ങൾ വഷളാക്കും.
- സാധാരണഗതിയില്‍ ഭക്ഷണത്തില്‍നിന്നുള്ള കൊഴുപ്പ് അടിയുന്നതോടെയാണ് പൊണ്ണത്തടിയും അമിതവണ്ണവും ഉണ്ടാകുന്നത്. ഭക്ഷണത്തിനുശേഷം തണുത്തവെള്ളം കുടിച്ചാല്‍, ഭക്ഷണത്തില്‍നിന്നുള്ള കൊഴുപ്പ് അടിയാനുള്ള സാധ്യത കൂടുതലാണ്. ആദ്യം പറഞ്ഞതുപോലെ ദഹനപ്രക്രിയയും പോഷകാഗിരണവും തടയുന്നതുവഴി, കൊഴുപ്പ് അടിയുകയാണ് ചെയ്യുന്നത്. ഭക്ഷണം കഴിച്ചയുടന്‍ വെള്ളം കുടിക്കാതിരിക്കുന്നതാണ് നല്ലത്.
- തണുത്തവെള്ളം കുടിച്ചാല്‍ ഹൃദയസ്പന്ദന നിരക്ക് കുറയും. തണുത്തവെള്ളം കുടിക്കുമ്പോള്‍ വാഗസ് നാഡി ഉത്തേജിപ്പിക്കപ്പെടുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
- തണുത്തവെളളം രക്തക്കുഴലുകൾ ചുരുങ്ങാനും തൊണ്ടയുടെ ഭാഗത്തേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നതിനും എന്തെങ്കിലും അണുബാധയുണ്ടെങ്കിൽ അതിന്റെ ഹീലിങ് പ്രോസ്സ് തടസപ്പെടുത്തുകയും ചെയ്യും. ഇത് ശരീരവണ്ണം, മലബന്ധം, വേദന എന്നിങ്ങനെയുള്ള ലക്ഷണങ്ങൾക്ക് കാരണമാകും.
- തൊണ്ടയിലെ പേശികളിൽ പിരിമുറുക്കം ഉണ്ടാക്കുകയും ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും ബുദ്ധിമുട്ടുള്ളതാക്കുകയും ചെയ്യും. ഇത് തൊണ്ട വേദന, മൂക്കടപ്പ്, മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധയ്ക്കും കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക