പാവയ്ക്ക നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് അഥവ കയ്പ്പയ്ക്ക. ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിന്‍ സി, മഗ്നീഷ്യം, ഫോളേറ്റ്, ഭക്ഷ്യനാരുകൾ, സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, കാത്സ്യം എന്നിവ ഇവയില്‍ അടങ്ങിയിട്ടുണ്ട്. പാവയ്ക്കാ ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ അറിയാം…
ഒന്ന്…
പാവയ്ക്കാ ജ്യൂസ് കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രിച്ച് നിർത്താൻ സഹായിക്കും. പാവയ്ക്കയില്‍ ഉൾപ്പെടുന്ന ചില പ്രോട്ടീനുകളാണ് ഇതിന് സഹായിക്കുന്നത്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് പാവയ്ക്കാ ജ്യൂസ് ധൈര്യമായി കുടിക്കാവുന്ന ഒന്നാണ്.
രണ്ട്…
വിറ്റാമിന്‍ സി ധാരാളമായുള്ള പാവയ്ക്കാ ജ്യൂസ് കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
മൂന്ന്…
ഫൈബര്‍ ധാരാളം അടങ്ങിയ പച്ചക്കറിയാണ് പാവയ്ക്ക. അതിനാല്‍ പാവയ്ക്കാ ജ്യൂസ് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റി നിർത്തുകയും സഹായിക്കും.
നാല്…
പാവയ്ക്ക കരളിലെ വിഷാംശങ്ങൾ നീക്കുന്നു. ഇത് കരളിലെ എൻസൈമുകൾ വർദ്ധിപ്പിക്കുകയും കരളിന്റെ ആരോഗ്യത്തെ സംരക്ഷിച്ച് നിർത്തുകയും ചെയ്യും. അതിനാല്‍ കരളിന്റെ ആരോഗ്യം സംരക്ഷിക്കാനായി പാവയ്ക്കാ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തി നോക്കൂ.
അഞ്ച്…
കലോറി കുറവും ഫൈബര്‍ അധികമുള്ള പാവയ്ക്കാ ജ്യൂസ് കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക